Sunday, April 14, 2024
spot_imgspot_img
HomeNewsവാറിംഗ്ടൺ സെന്റ് ഹെലൻസ് ഹോളിക്രോസ് പള്ളിയിൽ നടന്ന പെസഹാ ശുശ്രൂഷയിലും വിശുദ്ധ കുർബാനയിലും മലയാളി വിശ്വാസ...

വാറിംഗ്ടൺ സെന്റ് ഹെലൻസ് ഹോളിക്രോസ് പള്ളിയിൽ നടന്ന പെസഹാ ശുശ്രൂഷയിലും വിശുദ്ധ കുർബാനയിലും മലയാളി വിശ്വാസ സമൂഹം ഭക്താദരങ്ങളോടെ ഒത്തു ചേർന്നു

വാറിംഗ്ടൺ: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ പെസഹ ആചരിച്ചു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാനയുടെയും പൗരോഹിത്യത്തിന്‍റെയും സ്ഥാപനത്തിന്റെയും ഓര്‍മ്മയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടന്നു. Warrington St Helens Holycross

കേരളത്തിലെയും വിദേശത്തെയും മിക്ക ക്രൈസ്തവ വിഭാഗങ്ങളുടെ ദേവാലയങ്ങളിൽ രാവിലെയും വൈകുന്നരവുമായി ശുശ്രൂഷകൾ നടന്നു.

യുകെ വാറിംഗ്ടൺ സെന്റ് ഹെലൻസ് ഹോളിക്രോസ് പള്ളിയിൽ നടന്ന വിശുദ്ധ കുർബാനക്കും പെസഹാ ശുശ്രൂഷക്കും കാൽകഴുകൽ ചടങ്ങിനും ഫാ. ജോബിൻ പെരുമ്പലത്തുശ്ശേരി മുഖൃ കാർമ്മികത്വം വഹിച്ചു.


വാറിംഗ്ടൺ, സെന്റ് ഹെലൻസ്,വിസ്റ്റൺ എന്നീ മൂന്ന് മലയാളി കമ്മ്യൂണിറ്റികളിലെ വിശ്വാസികളാണ് വിശുദ്ധവാര ചടങ്ങുകൾക്ക് ഇവിടെ ഒത്തു ചേർന്നത്.
ഭക്തിസാന്ദ്രമായ തിരുക്കർമ്മങ്ങളിൽ നിരവധി മലയാളികൾ പങ്കുചേർന്നു.

വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയത്തിൽ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും നടന്നു. കുരിശുമരണത്തിന്‌ ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടന്നു.

സന്ധ്യക്ക്‌ ക്രൈസ്‌തവ ഭവനങ്ങളില്‍ ഒത്തുകൂടി അപ്പം മുറിച്ച്‌ ഭക്ഷിച്ച് യേശുക്രിസ്തുവിന്റെ ദിവൃരഹസൃങ്ങളിൽ വിശ്വാസികൾ പങ്കാളികളായി. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമായി. ഇന്നാണ്  ദുഃഖവെള്ളി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments