Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsസംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തിയും വടക്കൻ ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.Warning of widespread rain in the state; Orange alert in two districts today

ഒറ്റപെട്ട സ്ഥലങ്ങളില്‍ ജൂലായ് ഒന്നിന് അതിശക്തമായ മഴയ്ക്കും ജൂലായ് ഒന്നുമുതല്‍ മൂന്ന് വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകലും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട്

ജൂലായ് ഒന്നിന് കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.

യെല്ലോ അലർട്ട്

ജൂലായ് ഒന്നിന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, ജൂലൈ രണ്ടിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്.

ജൂലായ് മൂന്നിന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്തും, തമിഴ്നാട് തീരത്തും ജൂലായ് രണ്ടിന് രാത്രി 11.30- വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments