Home NRI UK കാന്‍സറിനോട് പോരാടി ജീവിതം തിരിച്ചുപിടിക്കാനുള്ള കഠിന പ്രയ്തനത്തിൽ വെയിൽസ് രാജകുമാരി:ഈ വര്‍ഷം അവസാനത്തോടെ രാജകീയ ചടങ്ങുകളില്‍ കെയ്റ്റ് മടങ്ങിയെത്തിയേക്കും

കാന്‍സറിനോട് പോരാടി ജീവിതം തിരിച്ചുപിടിക്കാനുള്ള കഠിന പ്രയ്തനത്തിൽ വെയിൽസ് രാജകുമാരി:ഈ വര്‍ഷം അവസാനത്തോടെ രാജകീയ ചടങ്ങുകളില്‍ കെയ്റ്റ് മടങ്ങിയെത്തിയേക്കും

0
കാന്‍സറിനോട് പോരാടി ജീവിതം തിരിച്ചുപിടിക്കാനുള്ള കഠിന പ്രയ്തനത്തിൽ വെയിൽസ്  രാജകുമാരി:ഈ വര്‍ഷം അവസാനത്തോടെ രാജകീയ ചടങ്ങുകളില്‍ കെയ്റ്റ് മടങ്ങിയെത്തിയേക്കും

കാന്‍സറിനോട് പോരാടി ജീവിതം തിരിച്ചുപിടിക്കാനുള്ള കഠിന പ്രയ്തനത്തിലാണ് വെയില്‍സ് രാജകുമാരി കെയ്റ്റ്. കീമോ തെറാപ്പി പൂര്‍ണമായെന്ന് കെയ്റ്റ് പറഞ്ഞു .കൂടാതെ താന്‍ കാന്‍സര്‍ ചികിത്സയിലാണെന്നും പൊതുജനങ്ങളില്‍ നിന്ന് മാറി ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ഇവര്‍ വ്യക്തമാക്കുകയുണ്ടായി.

എന്നാൽ ഇപ്പോള്‍ രാജകുമാരി പുറത്തുവന്ന വീഡിയോയില്‍ കെയ്റ്റ്, ഭര്‍ത്താവ് വില്യം രാജകുമാരന്‍, മക്കളായ ജോര്‍ജ്, ഷാലറ്റ്, ലൂയിസ് എന്നിവര്‍ക്കൊപ്പം നോര്‍ഫോക്കില്‍ സമയം ചെലവഴിക്കുന്ന ദൃശ്യമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാണ്.

ആരോഗ്യം മെച്ചപ്പെട്ടെന്നും ഇനിയും അധിക ദൂരം പോകേണ്ടതുണ്ടെന്നും കെയ്റ്റ് വ്യക്തമാക്കി.കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കെയ്റ്റ് അവസാനമായി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. കാന്‍സര്‍ സ്ഥിരീകരിച്ച ശേഷവും ആത്മവിശ്വാസത്തോടെ രാജകുമാരി ജനങ്ങളോട് തന്റെ അവസ്ഥ തുറന്നുപറഞ്ഞിരുന്നു.

ഈ വര്‍ഷം അവസാനത്തോടെ രാജകീയ ചടങ്ങുകളില്‍ കെയ്റ്റ് മടങ്ങിയെത്തിയേക്കുമെന്നാണ് സൂചന ലഭിക്കുന്നത് .കൂടാതെ കാന്‍സറിനെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വാക്കുകളാണ് കെയ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് .

LEAVE A REPLY

Please enter your comment!
Please enter your name here