Monday, July 22, 2024
spot_imgspot_img
HomeNewsKerala Newsഛര്‍ദ്ദിയും വയറിളക്കവും, കാക്കനാട്ട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ ഭക്ഷ്യവിഷബാധ: നൂറിലേറെ പേര്‍ ചികിത്സയില്‍ : കുടിവെള്ളത്തില്‍നിന്നെന്ന് സൂചന

ഛര്‍ദ്ദിയും വയറിളക്കവും, കാക്കനാട്ട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ ഭക്ഷ്യവിഷബാധ: നൂറിലേറെ പേര്‍ ചികിത്സയില്‍ : കുടിവെള്ളത്തില്‍നിന്നെന്ന് സൂചന

കൊച്ചി: കാക്കനാട് ഛര്‍ദ്ദിയും വയറിളക്കവുമായി ഡിഎല്‍എഫ് ഫ്ലാറ്റിലെ 338 പേര്‍ ചികിത്സയില്‍. കുട്ടികളും പ്രായമായവരുമടക്കം ഫ്ലാറ്റില്‍ താമസിക്കുന്ന നൂറിലേറെ പേർ ഛർദിയും വയറിളക്കവും മൂലം ആശുപത്രിയില്‍ ചികിത്സതേടി.Vomiting and diarrhoea, food poisoning in Kakanad

കുടിവെള്ളത്തില്‍നിന്നെന്നാണ് രോഗബാധയുണ്ടായതെന്നാണ് സൂചന.

രോഗം റിപ്പോർട്ട് ചെയ്തത് ജൂണ്‍ ആദ്യമാണ്. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഫ്ലാറ്റില്‍ താമസിക്കുന്ന 340 പേർ ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസില്‍ താഴെയുള്ള ഇരുപതിലധികം കുട്ടികള്‍ക്ക് വിഷബാധയേറ്റതായാണ് വിവരം. കുടിവെള്ളത്തില്‍നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം.

അതേസമയം ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ ബാക്ടീരിയ സാന്നിധ്യം വെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ജലസംഭരണി, കിണർ, വാട്ടർ അതോറിറ്റി കണക്ഷൻ എന്നിവയില്‍ നിന്നെല്ലാമുള്ള ജലം ഉപയോഗിക്കുന്നുണ്ട്. ഫ്ലാറ്റിലെ പ്രധാന ജലശ്രോതസുകളില്‍ ഏതില്‍നിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച്‌ ടാങ്കർവഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റില്‍ ജലം ഉപയോഗിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments