Home News Kerala News മലപ്പുറത്തുനിന്ന് കാണാതായ വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

മലപ്പുറത്തുനിന്ന് കാണാതായ വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

0
മലപ്പുറത്തുനിന്ന് കാണാതായ വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

പാലക്കാട്: മലപ്പുറം പള്ളിപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി. വിഷ്ണുജിത്തിന്റെ മൊബൈല്‍ ലൊക്കേഷൻ കാണിച്ചിരുന്ന ഊട്ടി കൂനൂർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. ആറു ദിവസം നീണ്ട തിരിച്ചിലിനൊടുവിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്.vishnujith found in ootty

വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പോയത് വിവാഹത്തിന് മൂന്നു ദിവസം മുമ്ബാണ്. വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് ഇയാൾ ഈ മാസം നാലാം തീയതി വീട്ടില്‍ നിന്നും ഇറങ്ങിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്നലെ രാത്രി എട്ടു മണിക്ക് സഹോദരി വിളിച്ചപ്പോള്‍ വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണ്‍ ആയിരുന്നു. എന്നാല്‍ മറുതലയ്ക്കല്‍ നിന്നും കാര്യമായ പ്രതികരണമുണ്ടായില്ല. പിന്നീട് ഫോണ്‍ കട്ടായെന്നും സഹോദരി പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണ്‍ ലൊക്കേഷന്‍ ഊട്ടി കുനൂരിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള തിരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തുന്നത്.

വിഷ്ണുജിത്തിനെ കണ്ടെത്തിയതായും, പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളതായും മലപ്പുറം എസ്പി ശശിധരൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here