മലപ്പുറം: മലപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്ത് കോയമ്ബത്തൂരിൽ എത്തിയതായി സൂചന. വിഷ്ണുജിത്ത് പാലക്കാട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.visnujith missing
ഇവിടെ നിന്നും കോയമ്ബത്തൂരിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിവാഹത്തിന് മൂന്നു ദിവസം മുന്നെയാണ് യുവാവിനെ കാണാതാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിന്‍റെ വിവാഹം വർഷങ്ങളായി സുഹൃത്തായിരുന്ന മഞ്ചേരി സ്വദേശിനിയായ യുവതിയുമായി നടക്കേണ്ടിയിരുന്നത്.
വിവാഹത്തിനായി കുറച്ച് പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. കഞ്ചിക്കോട്ട് ഒരു ഐസ്‌ക്രീം കമ്ബനിയിലാണ് വിഷ്ണുജിത്ത് ജോലി ചെയ്തിരുന്നത്. അതേസമയം സാമ്ബത്തികമായ ഇടപാടുകളില്‍ പെട്ടിട്ടുണ്ടോ അങ്ങനെ ആരെങ്കിലും സഹോദരനെ അപായപ്പെടുത്തുകയോ ചെയ്തതായി സംശയമുണ്ടെന്ന് സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. അവസാനം വിളിച്ച ഒരു സുഹൃത്തിനോട് പറഞ്ഞത് എന്തോ ഇഷ്യു ഉണ്ട്, അത് തീർത്തിട്ട് വരാം എന്നാണ്. ഒരാള്‍ക്ക് കുറച്ച് പൈസ കൊടുക്കാനുണ്ട്. അത് കൊടുത്ത് തീർത്തില്ലെങ്കില്‍ കുറച്ച് സീനാണെന്ന് സഹോദരൻ സുഹൃത്തിനെ വിളിച്ച് പറഞ്ഞതായായി ജസ്ന പറഞ്ഞു.
എന്നാല്‍ വിഷ്ണുജിത്തിന് സാമ്ബത്തി ഇടപാടുകളെക്കുറിച്ച് വീട്ടില്‍ ആർക്കും അറിവുണ്ടായിരുന്നില്ലെന്നും മകൻ ഇപ്പോള്‍ വരും, വൈകിട്ട് വരും, നാളെ വരും എന്ന പ്രതീക്ഷയിലായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചെയ്തോ, അബദ്ധത്തില്‍ പെട്ടോ എന്നറിയില്ല. പണം കൈയ്യിലുണ്ടെന്ന് സുഹൃത്ത് പറഞ്ഞാണ് അറിയുന്നത്. സാമ്ബത്തികമായി വിഷ്ണു ജിത്തിന് കമ്ബനിയില്‍ ഒരു ബാധ്യതയുമില്ലെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ അറിയാനായതെന്നും അമ്മ ജയ പറഞ്ഞു.
ഉടൻ തിരിച്ചുവരാമെന്നു പറഞ്ഞാണ് വിഷ്ണുജിത്ത് വീട്ടില്‍നിന്നു പോയതെന്നും കുടുംബം പറയുന്നു. വ്യാഴാഴ്ച രാവിലെയാണു കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തിൽ മലപ്പുറം എസ്പിയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ട് ടീമുകളായി തിരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുവിന്‍റെസാമ്ബത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിഷ്ണുവിന്‍റെ സുഹൃത്ത് ശരത്തും അന്വേഷണ സംഘത്തോടൊപ്പം കോയമ്ബത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.