മകനോടൊപ്പമുള്ള ഗ്ലാമറസ് വേഷത്തിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ അമ്മയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ ട്രോളുകൾ. ബോഡിബില്‍ഡറും വീഡിയോ ക്രിയേറ്ററും ഇന്‍ഫ്‌ളുവന്‍സറുമായ അമൈറ റെഡ്ഡിയാണ് തന്റെ മകനൊപ്പമുള്ള വീഡിയോ പങ്കു വെച്ചത്.
എന്നാല്‍ ഈ വീഡിയോയ്‌ക്കെതിരെയുള്ള ട്രോള്‍ പ്രവാഹം അതിരുകടന്നതോടെ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫ് ചെയ്തിരിക്കുകയാണ് ഈ അമ്മ.
ഇന്‍സ്റ്റഗ്രാമില്‍ അമൈറയ്ക്ക് പതിനാലായിരത്തിലധികം ഫോളോവേഴ്‌സുണ്ട്. മകനോടൊപ്പമുള്ള നിരവധി ഫോട്ടോകള്‍ അമൈറ മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം നിരവധി പേര്‍ അമൈറയുടെ വീഡിയോയെ വിമർശിച്ചു രംഗത്തെത്തി. ’’ നിങ്ങളുടെ മകനായാല്‍ മതിയായിരുന്നു,’’ എന്ന രീതിയിലുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ ചിലര്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം കമന്റുകളുടെ ഭാഷ അതിരുവിട്ടതോടെയാണ് അമൈറ കമന്റ് ബോക്‌സ് ഓഫ് ചെയ്തത്.