Wednesday, September 11, 2024
spot_imgspot_img
HomeViralഇതിനെയൊക്കെ എന്താ പറയേണ്ടത്…. വകതിരിവ് ഉണ്ടോ ?; മഴയത്ത് തിരക്കുള്ള റോഡിൽ യുവതിയുടെ ഡാൻസ്

ഇതിനെയൊക്കെ എന്താ പറയേണ്ടത്…. വകതിരിവ് ഉണ്ടോ ?; മഴയത്ത് തിരക്കുള്ള റോഡിൽ യുവതിയുടെ ഡാൻസ്

ഇന്നത്തെ തലമുറയ്ക്ക് എങ്ങനെയെങ്കിലും വൈറൽ ആകണം എന്ന് മാത്രേ ഉള്ളു. അതിനായി അവർ എന്തും ചെയ്യും എന്ന് മാത്രമല്ല ആരെ ബുദ്ധിമുട്ടിച്ചിട്ടാണെങ്കിലും വൈറൽ ആകുന്ന. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസും ഇടപെട്ടു.

റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന ഒരു കാറാണ് വീഡിയോയിൽ കാണുന്നത്. മഴ പെയ്യുന്നുണ്ട്. അതിന്റെ മുകളിൽ നിന്നും ഒരു യുവതി റോഡിലേക്ക് ഇറങ്ങിയതും ഡാൻസ് കളിക്കുന്നതും കാണാം. ഡാൻസ് ചെയ്യുന്നതാണ്. അതിനിടെ യുവതിയുടെ പിന്നിൽ നിന്നും വാഹനങ്ങൾ വരുന്നതും കാണാം.

വീഡിയോ വൈറൽ ആയതിനു പിന്നാലെ നിരവധി പേരാണ് യുവതിയെ വിമർശിച്ചു രംഗത്തെത്തിയത്.
വളരെ അപകടകരം എന്നോ, വകതിരിവില്ലായ്മ എന്നൊക്കെ ഇതിനെ വിളിക്കാം എന്നതരത്തിലുള്ള കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

എന്നാൽ, ഇത് എവിടെ വച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും. വീഡിയോ യുപി പൊലീസിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. കൃത്യമായ നടപടി എടുക്കുന്നതിന് വേണ്ടി വണ്ടിയുടെ നമ്പർ, വീഡിയോ എടുത്ത ലൊക്കേഷൻ, തീയതി, സമയം എന്നിവ പങ്കുവയ്ക്കൂ എന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments