നൃത്ത രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടി കഴിഞ്ഞ കഴിഞ്ഞ നർത്തകിയാണ് മേതില്‍ ദേവിക. സിനിമകളില്‍ നിന്നും നിരവധി അവസരങ്ങള്‍ വന്നിട്ടും നൃത്തത്തിലേക്കാണ് മേതില്‍ ദേവിക കൂടുതൽ ശ്രദ്ധ നല്‍കിയത്. viral methil devika opens up about
മുകേഷിനെ വിവാഹം ചെയ്തതോടെ ആണ് മേതിൽ ദേവിക മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇരുവരും ബന്ധം അവസാനിപ്പിച്ചു. എട്ട് വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്.
ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മേതിൽ ദേവിക.തനിക്കിപ്പോഴും മുകേഷുമായി സൗഹൃദമുണ്ടെന്നാണ് മേതിൽ ദേവിക പറയുന്നത്.
ഞാൻ ഭാര്യയുടെ സ്ഥാനത്ത് നിന്നും പൂർണമായും ഇറങ്ങി. നിയമപരമായുള്ളത് വേറെ കാര്യം. ഭാര്യയുടെ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഒരു വ്യക്തിയെ അവരായി കാണുക എളുപ്പമാണ്.
ഭാര്യയായിരിക്കുമ്പോൾ അവരിൽ കാണാതെ പോയ മൂല്യങ്ങൾ കാണാൻ സാധിക്കും. എന്താണ് ഞാൻ ചിന്തിക്കുന്നതെന്ന് ആൾക്കാർക്ക് മനസിലാവില്ല. കേസ് നടക്കുന്നുണ്ട്. ഞാനദ്ദേഹത്തോട് ഇപ്പോഴും സംസാരിക്കുന്നുണ്ട്. ഞാൻ അദ്ദേഹവുമായി നല്ല സൗഹൃദത്തിലാണ്. ശത്രുതയില്ല. എന്റെ കളരി മുകളിലാണ്. അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കുന്നു. ഞങ്ങൾ രണ്ടിടത്താണ് കഴിയുന്നത്.
വേർപിരിഞ്ഞ ശേഷമുള്ള ഈ സാഹചര്യം സാധാരണക്കാർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണ് മേതില്‍ ദേവിക പറഞ്ഞു.