Wednesday, September 11, 2024
spot_imgspot_img
HomeNRIUK121 വര്‍ഷം മുമ്പ് അയച്ച  പോസ്റ്റ് കാര്‍ഡ് ഉടമയെ തേടിയെത്തി; പക്ഷേ, കിട്ടിയത് മൂന്നാം തലമുറയുടെ കൈയില്‍

121 വര്‍ഷം മുമ്പ് അയച്ച  പോസ്റ്റ് കാര്‍ഡ് ഉടമയെ തേടിയെത്തി; പക്ഷേ, കിട്ടിയത് മൂന്നാം തലമുറയുടെ കൈയില്‍

സോഷ്യൽ മീഡിയ സജീവമായ ഈ കാലത്ത് ആളുകള്‍ കത്തെഴുതുന്നത് തന്നെ വളരെ അപൂര്‍വ്വമാണ്. എന്നാല്‍ ഇപ്പോഴിതാ 121 വര്‍ഷം കഴിഞ്ഞ് ഒരു കത്ത് യഥാര്‍ത്ഥ ഉടമയെ തേടിയെത്തിയിരിക്കുകയാണ്. ഇതിനിടെ യഥാര്‍ത്ഥ ഉടമ മരിച്ചിരുന്നെങ്കിലും അവരുടെ മൂന്നമത്തെ തലമുറയ്ക്ക് കത്ത് ലഭിച്ചു. കഴിഞ്ഞ ദിവസം ആണ് 121 വര്‍ഷം പഴക്കമുള്ള ഒരു പോസ്റ്റ്കാര്‍ഡാണ് യഥാര്‍ത്ഥ അഡ്രസിലേക്ക് എത്തിയത്.viral letter after 121 years

സംഭവം നടക്കുന്നത് ഇംഗ്ലണ്ടിലെ വെല്‍സിലാണ്. സ്വാന്‍സീ ബില്‍ഡിംഗ് സൊസൈറ്റി ജീവനക്കാര്‍, ആഗസ്റ്റ് 16-ന് തങ്ങളുടെ ക്രാഡോക്ക് സ്ട്രീറ്റ് ആസ്ഥാനത്തേക്ക് എത്തിയ ഒരു പോസ്റ്റ് കാര്‍ഡ് കണ്ട് ആദ്യം അമ്പരന്നു. പതിവ് എഴുത്തുകുത്തുകളുടെ ഇടയില്‍ എഡ്വേര്‍ഡ് VII രാജാവിന്റെ സ്റ്റാമ്പ് പതിച്ച ഒരു പോസ്റ്റ് കാര്‍ഡ്! പോസ്റ്റ് കാര്‍ഡ് അയച്ചിരിക്കുന്നത് 1903 ആഗസ്റ്റ് 3 ന്. അന്ന് പ്രദേശത്ത് ബാങ്കുകളേക്കാള്‍ കൂടുതല്‍ വീടുകളായിരുന്നു ഉണ്ടായിരുന്നത്.

അവിടെ ഒരു വീട്ടില്‍ താമസിച്ചിരുന്ന ലിഡിയ ഡേവീസ് എന്ന സ്ത്രീയുടെ അഡ്രസില്‍ എവാര്‍ട്ട് എന്നയാളാണ് കാര്‍ഡ് അയച്ചിരിക്കുന്നത്. പോസ്റ്റ് കാര്‍ഡിന്റെ മറുവശത്ത് എഡ്വിന്‍ ഹെന്റി ലാന്‍ഡ്സീറിന്റെ മാസ്റ്റര്‍പീസ് ‘ദ ചലഞ്ചി’ന്റെ കറുപ്പിലും വെളുപ്പിലുമുള്ള ഒരു ചിത്രം പ്രിന്റ് ചെയ്തിരുന്നു. കൂടാതെ പെംബ്രോക്ക്ഷയറിലെ ഫിഷ്ഗാര്‍ഡിന്റെ തപാല്‍ രേഖയും കാര്‍ഡില്‍ പതിഞ്ഞിരുന്നു. ഒപ്പം പോസ്റ്റ് മാര്‍ക്കായി ‘എയു 23 03’ (ഓഗസ്റ്റ് 23, 1903) എന്ന തിയതിയും രേഖപ്പെടുത്തിയിരുന്നു.

നൂറ്റാണ്ട് മുമ്പ് അയച്ച പോസ്റ്റ് കാര്‍ഡ് ലഭിച്ചതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ‘ആവേശകരമായിരുന്നു’ എന്നാണ് സ്വാന്‍സീ ബില്‍ഡിംഗ് സൊസൈറ്റിയുടെ മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസറായ ഹെന്റി ഡാര്‍ബി, സ്‌കൈ ന്യൂസിനോട് പറഞ്ഞത്. അതേസമയം പുരാതന സ്റ്റാമ്പിനൊപ്പം ഈ കാര്‍ഡ് എങ്ങനെയാണ് ഇപ്പോള്‍ യഥാര്‍ത്ഥ അഡ്രസിലേക്ക് എത്തിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റോയല്‍ മെയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments