കൊല്ലം: എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ പിടിയില്‍. കല്ലട ബസിലെ ഡ്രൈവർ കൊട്ടിയം മയ്യനാട് നടുവിലക്കര സ്വദേശി വിനീഷാണ് പിടിയിലായത്.vineesh arrested with mdma
ഇയാളുടെ പക്കല്‍ നിന്നും 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ബെംഗളൂരു – കൊല്ലം റൂട്ടില്‍ ഓടുന്ന കല്ലട ബസിലെ ഡ്രൈവറായ വിനീഷ് ബെംഗളുരുവില്‍ നിന്നും തിരിച്ചെത്തിയതിന് പിന്നാലെയാണ് കൊല്ലം ഈസ്റ്റ് പൊലീസും സിറ്റി ഡൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ അകത്തായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് ബെംഗളൂരുവില്‍ നിന്നും യാത്രക്കാരുമായി ഇയാള്‍ പുറപ്പെട്ടത്. കൊല്ലത്ത് യാത്രക്കാരെ ഇറക്കിയ ശേഷം ബീച്ചിന് സമീപം ബസ് നിർത്തിയിട്ടു. തുടർന്ന് വിനീഷ് വീട്ടിലേക്ക് പോകാനിറങ്ങി. ഈ സമയത്താണ് പൊലീസ് സംഘം ഇയാളുടെ ബാഗ് പരിശോധിച്ചത്. ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 100 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.