Home Cinema Celebrity News എല്ലായിടത്തു നിന്നും എനിക്ക് റിജക്ഷന്‍, കഷ്ടപ്പെട്ടതിന് എനിക്ക് എന്തെങ്കിലും ഫലം വേണ്ടേ; ദിലീപിന്റെ വെട്ടത്തിലെ തീപ്പെട്ടിക്കൊള്ളിയെ ഓർമ്മയുണ്ടോ? താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

എല്ലായിടത്തു നിന്നും എനിക്ക് റിജക്ഷന്‍, കഷ്ടപ്പെട്ടതിന് എനിക്ക് എന്തെങ്കിലും ഫലം വേണ്ടേ; ദിലീപിന്റെ വെട്ടത്തിലെ തീപ്പെട്ടിക്കൊള്ളിയെ ഓർമ്മയുണ്ടോ? താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

0
എല്ലായിടത്തു നിന്നും എനിക്ക് റിജക്ഷന്‍, കഷ്ടപ്പെട്ടതിന് എനിക്ക് എന്തെങ്കിലും ഫലം വേണ്ടേ; ദിലീപിന്റെ വെട്ടത്തിലെ തീപ്പെട്ടിക്കൊള്ളിയെ ഓർമ്മയുണ്ടോ? താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ഇന്ന് സജീവം അല്ലാത്ത എന്നാൽ ഒറ്റ സിനിമയില്‍ അഭിനയിച്ച്, വെള്ളിത്തിരയില്‍ നിന്ന് അപ്രത്യക്ഷയായ ഒരുപാട് നടിമാര്‍ ഉണ്ട്. അന്യഭാഷയില്‍ നിന്ന് വന്ന നടിമാരാണെങ്കിലും, മലയാളത്തില്‍ ഒരു സിനിമ മാത്രം ചെയ്തു പോയാലും, സിനിമ ഹിറ്റാണെങ്കില്‍ പ്രേക്ഷകര്‍ ഇന്നും അവരെ ഓർക്കും. അങ്ങനെ പ്രേക്ഷകര്‍ അത്രയധികം സ്‌നേഹിച്ച നടിയാണ് വെട്ടം സിനിമയിലെ തീപ്പെട്ടിക്കൊള്ളി.vettam movie actress life

ഗോപിയുടെ സ്വന്തം വീണയായി തകർത്ത് അഭിനയിച്ച നടി. ബോളിവുഡ് നടി ഭാവ്‌നി പാനിയായിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്. ആ ഒരറ്റ ചിത്രം മാത്രം മതി മലയാളികൾ ഭാവ്‌നയെ ഓർത്തിരിക്കാൻ. 2004 ൽ പുറത്തിറങ്ങിയ ഈ സിനിമ പൊട്ടിച്ചിരിയുടെ മാലപ്പടക്കം ആയിരുന്നു തിയ്യറ്ററുകളിൽ തീർത്തത്. വെട്ടത്തിന് ശേഷം പ്രിയദർശന്റെ തന്നെ ജയസൂര്യനായകനായ ആമയും മുയലും എന്ന സിനിമയിൽ ഒരു ഡാൻസറായി മലയാളത്തിൽ ഭാവ്‌ന എത്തിയിരുന്നു

അതേ സമയം ബോളിവുഡിൽ താരം സജിവമായിരുന്നു എങ്കിലും അത്ര വലിയ സിനിമകളിൽ ഒന്നും ഭാവ്‌ന അഭിനയിച്ചിരുന്നില്ല. ഈ പ്രിയനായികയേ മലയാളികൾ അന്നും ഇന്നും എന്നും ഓർക്കാറുമുണ്ട്. ഇപ്പോഴും താരം എവിടെ ആണെന്ന് പലരും സോഷ്യൽ മീഡിയയിൽ തിരയാറുണ്ട്. ബോളിവുഡിൽ തന്നെ ചില സിനിമകളിൽ താരം ഇപ്പോഴും അഭിനയിക്കുന്നുണ്ട്..

അതേസമയം നര്‍ത്തകിയായ ഭാവ്‌ന ഇപ്പോള്‍ അതുമായി തിരക്കിലാണെങ്കിലും അഭിനയ ലോകത്തേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുണ്ട്. തിരിച്ചുവരാനുള്ള ശ്രമിത്തിന്റെ ഭാഗമായി പല ഓഡിഷനുകളും താരം പങ്കെടുക്കുന്നതും ഉണ്ട്. എന്നാൽ എല്ലായിടത്തു നിന്നും നിരസിക്കപ്പെടുകയാണത്രെ. നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യം കുറിക്കുന്നത്.

ക്ലോസ് അപ്പം ഷോട്ടിലുള്ള തന്റെ ഏതാനും ഫോട്ടോകള്‍ കോര്‍ത്തുവച്ചുള്ള, കളറിലും ബ്ലാക്കാന്‍ വൈറ്റിലുമുള്ള ഫോട്ടോ കൊളാഷിനൊപ്പമാണ് ഭാവ്‌ന പനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘നിങ്ങള്‍ ഓഡിഷന് പോയി ഡള്‍ ആയി ഇതുപോലെ കാണുന്നു, എന്നാല്‍ എല്ലായിടത്തു നിന്നും റിജക്ഷന്‍ മാത്രം. എങ്കില്‍ കഷ്ടപ്പെട്ടതിന് എന്തെങ്കിലും ഫലം കാണാന്‍, ഇതുപോലെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് എങ്കിലും ഇടാന്‍ സാധിക്കണം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

2001 ല്‍ തേരെ ലിയേ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഭാവ്‌ന പനിയുടെ തുടക്കം. തുടര്‍ന്ന് കന്നട, തമിഴ്, തെലുങ്ക് തുടങ്ങിയ സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ അഭിനയിക്കുന്ന കൂട്ടത്തിലാണ് മലയാളത്തിലും വെട്ടം എന്ന സിനിമ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here