Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsവി ഡി സതീശന്റെ ഔദ്യോഗിക കാര്‍ അപകടത്തില്‍പ്പെട്ടു

വി ഡി സതീശന്റെ ഔദ്യോഗിക കാര്‍ അപകടത്തില്‍പ്പെട്ടു

കാസർഗോഡ് : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. കാസർഗോഡ് പള്ളിക്കരയിലാണ് അപകടം.vd satheesans car met with an accident

പ്രതിപക്ഷ നേതാവ് സഞ്ചരിച്ച വാഹനം മുന്നിലുള്ള പൊലീസ് എസ്കോർട്ട് ജീപ്പിലിടിച്ചാണ് അപകടം.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലെ മുൻവശം പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. വൈകിട്ട് 5.30നാണ് അപകടം.

കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനായി പുറപ്പെട്ടതായിരുന്നു പ്രതിപക്ഷ നേതാവ്.

മറ്റൊരു സ്വകാര്യ വാഹനത്തില്‍ അദ്ദേഹം യാത്ര തുടർന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments