Wednesday, September 11, 2024
spot_imgspot_img
HomeCrime Newsവടകരയില്‍ മുക്കുപണ്ടം പകരം വച്ച്‌ 26 കിലോ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി; അന്വേഷണം തുടങ്ങി

വടകരയില്‍ മുക്കുപണ്ടം പകരം വച്ച്‌ 26 കിലോ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി; അന്വേഷണം തുടങ്ങി

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ മുൻ മാനേജർ 17.20 കോടി രൂപയുടെ സ്വർണവുമായി മുങ്ങി. പണയ സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചാണ് സ്വർണം തട്ടിയെടുത്തത്.vadakara bank of maharashtra gold loan fraud by manager

കോയമ്ബത്തൂർ മേട്ടുപ്പാളയം പോത്തി സ്ട്രീറ്റില്‍ എസ് മധ ജയകുമാർ (34) ആണ് തട്ടിപ്പ് നടത്തിയത്. മുക്കുപണ്ടം പകരം വച്ച്‌ 26.24 കിലോ സ്വർണമാണ് ഇയാള്‍ കൈക്കലാക്കിയത്.

ഇയാള്‍ക്കെതിര വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്കില്‍ പുതുതായി ചാർജെടുത്ത മാനേജർ വി. ഇർഷാദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജൂണ്‍ 13 മുതല്‍ ജൂലൈ ആറ് വരെയുള്ള കാലയളവില്‍ പണയം വച്ച സ്വർണമാണ് തിരിമറി നടത്തിയത്. ഇടപാടുകാർ ബാങ്കില്‍ പണയം വെച്ച 42 അക്കൗണ്ടുകളില്‍ നിന്ന് സ്വർണം നഷ്ടമായെന്നാണ് പരാതി.

ജൂലൈയില്‍ ഇയാള്‍ക്ക് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നെങ്കിലും അവിടെ ചാർജെടുത്തില്ല. ഇതോടെ ബാങ്ക് അധികൃതർക്ക് സംശയം തോന്നുകയും തുടർന്ന് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് പുറത്താകുകയും ചെയ്തു. ഓഗസ്റ്റ് 13 ന് ശേഷം ഇയാളുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണ്. തട്ടിപ്പ് വിവരമറിഞ്ഞ് ഇടപാടുകാർ ബാങ്കിലെത്തി. എന്നാല്‍ ആരുടെയും സ്വർണം നഷ്ടമാകില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments