കൊച്ചി: യുവ കഥാകൃത്തിന്റെ പരാതിയില്‍ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി കെ പ്രകാശ് നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ഹോട്ടല്‍മുറിയില്‍ സിനിമയുടെ കഥ പറയാൻ എത്തിയപ്പോള്‍ ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി. പരാതിക്കാരിക്ക് ക്രിമിനല്‍പശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നും മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു. നിലവില്‍ കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ജസ്റ്റിസ് സി എസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
രണ്ട് വർഷം മുൻപ് കഥാ ചർച്ചയ്ക്കായി കൊല്ലത്തേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.