Wednesday, September 11, 2024
spot_imgspot_img
HomeCrime Newsപിതാവിന്റെ സഹോദരീഭര്‍ത്താവുമായി 22 കാരിക്ക് വിവാഹേതര ബന്ധം ; രണ്ടു വര്‍ഷത്തെ രഹസ്യ ബന്ധത്തിനൊടുവില്‍ മറ്റൊരു...

പിതാവിന്റെ സഹോദരീഭര്‍ത്താവുമായി 22 കാരിക്ക് വിവാഹേതര ബന്ധം ; രണ്ടു വര്‍ഷത്തെ രഹസ്യ ബന്ധത്തിനൊടുവില്‍ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചത് കാമുകന് ഇഷ്ടമായില്ല ; ഇരുപത്തിരണ്ടുകാരിയെ കഴുത്തുഞെരിച്ച്‌ കൊന്ന് മൃതദേഹം ഒളിപ്പിച്ചു

ലക്‌നൗ: ഭാര്യാസഹോദരന്റെ മകളെ കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. യുപിയിലെ ഹർദോയ് ജില്ലയിൽ ആണ് അമ്മാവൻ തന്‍റെ ഭാര്യ സഹോദരന്‍റെ 22 കാരിയായ മകളെ കൊലപ്പെടുത്തിയത്.uttar pradesh man kills niece

മാൻസി പാണ്ഡെ എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തിലാണ് യുവതിയുടെ പിതാവിന്റെ സഹോദരീഭർത്താവ് മണികാന്ത് ദ്വിവേദി അറസ്റ്റിലായത്.

മണികാന്തും ബന്ധുവായ മാൻസി പാണ്ഡെയും തമ്മിൽ ഏറെ നാളായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. പെൺകുട്ടി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

യുവതി കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കൊല്ലപ്പെടുന്നത്.

രക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാഗമായി മാൻസി അമ്മായിയുടെ വീട്ടിലെത്തിയിരുന്നു. പിതാവ് രാംസാഗർ പാണ്ഡെയാണ് പെണ്‍കുട്ടിയെ സഹോദരിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കിയത്. പിന്നീട് പാണ്ഡെയെ ഫോണില്‍ വിളിച്ച മണികാന്ത് മാൻസിയെ കാണാനില്ലെന്നും അവള്‍ ഒളിച്ചോടിയെന്നും പറഞ്ഞു. എന്നാല്‍ സംശയത്തെ തുടർന്ന് രാംസാംഗർ പാണ്ഡെ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

മണികാന്തിനെ പൊലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ തങ്ങൾ രണ്ടുവർഷമായി ബന്ധം ഉണ്ടായിരുന്നതായി ഇയാള്‍ സമ്മതിച്ചു. അടുത്തിടെ മാൻസിയുടെ വിവാഹം നിശ്ചയിച്ചു. ഇക്കാര്യം മാൻസി മണികാന്തിനോട് പറഞ്ഞു. എന്നാല്‍ മണികാന്ത് വിവാഹത്തില്‍ നിന്ന് പിൻമാറണമെന്ന് മാൻസിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വഴങ്ങിയില്ല.

തുടർന്നാണ് രക്ഷാബന്ധൻ ദിവസം വീട്ടിലെത്തിയ മാനസിയെ മണികാന്ത് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം നിർമ്മാണം നടക്കുന്ന കെട്ടിടത്തില്‍ ഉപേക്ഷിച്ചു. മാൻസിയുടെ മൊബൈല്‍ ഫോണ്‍ ഒരു ബസിനുള്ളില്‍ ഒളിപ്പിക്കുകയും ചെയ്ത് പൊലീസ് അന്വേഷണം വഴി തെറ്റിക്കാനും നോക്കി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments