ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങള്‍ ആണ് തങ്ങള്‍ക നേരിട്ടുള്ള ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തുന്നത്.usha haseena about bad incident
ഇപ്പോഴിതാ തനിക്കും അത്തരത്തില്‍ സിനിമയില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഉഷ ഹസീന.
ഒരു സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി, ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരിൽ സെറ്റിൽ വെച്ച് തന്നെ അപമാനിച്ചു. ശക്തമായി പ്രതികരിച്ചതിന് പിന്നാലെ അവസരങ്ങൾ നിഷേധിക്കപ്പെട്ടു. സംവിധായകനെതിരെ ചെരിപ്പൂരേണ്ടി വന്നുവെന്നും ഉഷ വെളിപ്പെടുത്തി.
വാക്കുകൾ
‘ദുരനുഭവം എനിക്കിൻ ഉണ്ടായിട്ടുണ്ട്. ഞാൻ അപ്പോള്‍ തന്നെ പ്രതികരിച്ചിട്ടുമുണ്ട്. ഞാൻ സിനിമയില്‍ വന്ന സമയത്താണ്. ഒരു സംവിധായകൻ, ആ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാൻ പോകുമ്ബോള്‍ തന്നെ അയാള്‍ ഭയങ്കര പ്രശ്നമാണെന്നൊക്കെ കേട്ടു. പിന്നെ വാപ്പ കൂടെയുള്ള ധൈര്യത്തിലായിരുന്നു ഞാൻ. ഈ സംവിധായകന്റെ ചില രീതികളുണ്ട്.
അഭിനയിക്കാൻ ചെല്ലുന്ന നടിമാർക്ക് ആദ്യം ഭയങ്കര സ്വാതന്ത്ര്യം തരും. അവർക്കിഷ്ടമുള്ള ഡ്രസ് കൊടുക്കൂ, പൊട്ടുവയ്ക്കണോ, വച്ചോളൂ… അങ്ങനെ ഭയങ്കര സ്‌നേഹമാണ്. പക്ഷേ പിന്നീട് പുള്ളി റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു.
ഞാൻ എന്റെ ഫാദറിനെയും കൊണ്ടാണ് ചെന്നത്. അദ്ദേഹം മരിച്ചുപോയി, പറയുന്നതുകൊണ്ട് അർത്ഥമില്ല. ഞാൻ അന്ന് തന്നെ പ്രതികരിച്ചു. പിന്നെ സെറ്റില്‍ വരുമ്ബോള്‍ ഈ വ്യക്തി വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും മോശമാണെന്ന് പറയും.
നമ്മളെ വല്ലാതെ ഇൻസള്‍ട്ട് ചെയ്യും. അങ്ങനെ വന്നപ്പോള്‍ ഞാൻ പ്രതികരിച്ചു. അവസാനം ചെരിപ്പൂരി അടിക്കാൻ പോയി. അന്ന് മീഡിയയൊന്നുമില്ലല്ലോ. മാസികകളാണ് ഉള്ളത്. അതിലൊക്കെ എഴുതിവന്നിട്ടുണ്ട്. പവർ ഗ്രൂപ്പുകള്‍ ഉണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്.’- നടി പറഞ്ഞു.
‘നടന്മാരൊന്നും എന്നോട് മോശമായി പെരുമാറിയിട്ടില്ല. ഞാൻ പ്രതികരിക്കുന്ന ആളായതുകൊണ്ടാവാം. പക്ഷേ എന്റെ സഹപ്രവർത്തകർ ഒരുപാട് പേർ എന്നോട് പറഞ്ഞിട്ടുണ്ട്, മോശമായി അവരോട് പെരുമാറിയിട്ടുണ്ടെന്ന്. ഹോട്ടലില്‍ വന്ന് താമസിച്ചതിന് ശേഷം ഇത്തരം ആവശ്യങ്ങള്‍ നടത്തിക്കൊടുത്തില്ലെങ്കില്‍ പിറ്റേ ദിവസം പറഞ്ഞുവിട്ടതായി എന്റെ സുഹൃത്ത് പറഞ്ഞിട്ടുണ്ട്.
സാധാരണഗതിയില്‍ ഇത് രണ്ട് ദിവസം കഴിഞ്ഞാല്‍ മുങ്ങിപ്പോകുകയാണ് പതിവ്. ഞാൻ അഭ്യർത്ഥിക്കുകയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇനിയെങ്കിലും സിനിമാ മേഖലയിൽ സ്ത്രീകൾക്ക് പേടിയില്ലാതെ ജോലി ചെയ്യാൻ ആകണമെന്നും ഉഷ പറയുന്നു.