‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് റിഷി. താരത്തിന്റെ ചുരുളൻ മുടിയും വ്യത്യസ്ത ഗെറ്റപ്പും തന്നെയായിരുന്നു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ സഹായിച്ചത്. ഡാൻസർ കൂടിയായ റിഷി പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 6 ലും പങ്കെടുത്തു. തുടക്കം മുതൽ തന്റെ പിന്തുണ ഉറപ്പാക്കാൻ റിഷിക്ക് സാധിച്ചിരുന്നു.Uppum Mulakum Mudiyan Fame Rishi Kumar Proposed Aiswarya Unni
ഇപ്പോഴിതാ താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ പരിചയപ്പെടുത്തുകയാണ് മുടിയൻ. നടിയും മോഡലും ഡാൻസറും ഡോക്ട്ടറുമായ ഐശ്വര്യയാണ് വധു. സിനിമ സ്റ്റൈലിൽ ആണ് പ്രൊപ്പോസൽ സീൻ മുടിയൻ ക്രയേറ്റ് ചെയ്യുന്നത്. ആറുവർഷമായി പ്രണയം തുടങ്ങിയിട്ട് തനിക്ക് ഒരുപാട് സന്തോഷമായി എന്നാണ് ഐശ്വര്യ പറഞ്ഞത്.
താൻ കാമുകിയെ ഒഫീഷ്യൽ ആയി പ്രൊപ്പോസ് ചെയ്യാൻ പോകുന്ന കാര്യം മുടിയൻ തന്നെയാണ് അമ്മയോടും പറയുന്നത്. ഒപ്പം അനുജന്മാരും ഈ സീനുകളുടെ ഭാഗമായി. പിന്നീട് അങ്ങോട്ട് കാണുന്നത് സിനിമ സ്റ്റൈൽ പ്രൊപ്പോസൽ സീൻ ആണ്.
അതേസമയം നല്ല കൊച്ചാണ്..ഓവർ റിയാക്ഷൻ ഇല്ല ഇത് പോലെ പ്രൊപ്പോസ് വേറെ ആരുടേയും കണ്ടിട്ടില്ല… എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് വരുന്നത്.