Sunday, July 14, 2024
spot_imgspot_img
HomeCinemaCelebrity News'13 കുപ്പി ബിയറോളം മരിക്കുന്നതിന്റെ തലേദിവസം വരെ കലാഭവൻ മണി കുടിച്ചു, ലിവര്‍ സിറോസിന് പേഷ്യന്റായതുകൊണ്ട്...

’13 കുപ്പി ബിയറോളം മരിക്കുന്നതിന്റെ തലേദിവസം വരെ കലാഭവൻ മണി കുടിച്ചു, ലിവര്‍ സിറോസിന് പേഷ്യന്റായതുകൊണ്ട് പെട്ടന്ന് ട്രിഗറായി’ : അന്വേഷണ ഉദ്യോഗസ്ഥന്‍

കലാഭവൻ മണി മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് . നടനായും ഗായകനായും സാധാരണക്കാരനായും എല്ലാം കലാഭവൻ മണി മലയാളികളുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുക്കുകയാണ്. കലാഭവൻ മണിയുടെ അകാല വിയോഗം മലയാളികളെ ഒന്നടങ്കം ദുഖഃത്തിലാഴ്ത്തിയ കാര്യമായിരുന്നു.unnirajan ips open up about kalabhavan manis last days health condition

2016 മാര്‍ച്ച് ആറിന് വൈകുന്നേരം കേരളം കേട്ടത് അവിശ്വസനീയമായ വാര്‍ത്തയായിരുന്നു. കലാഭവന്‍ മണി അന്തരിച്ചു എന്നതായിരുന്നു അത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരമായ അവസ്ഥയില്‍ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ പിടിച്ചു നിര്‍ത്തി ഒടുവില്‍ മരണത്തിന് കീഴടങ്ങി.

ഇപ്പോഴിതാ കലാഭവന്‍ മണിയുടെ മരണത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ അടുത്തിടെ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കലാഭവൻ മണിയുടെ രക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ നിന്നും കിട്ടിയത് മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം രക്തത്തിലുണ്ട് എന്നാണു. സാധാരണ മദ്യപിക്കുമ്പോള്‍ ഈഥൈല്‍ ആല്‍ക്കഹോളാണ് കാണാറുള്ളത് മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം സാധാരണ കാണുന്നത് ടര്‍പന്റൈന്‍ അല്ലെങ്കില്‍ പെയിന്റ് റിമൂവറിലാണ്. ഇതിനെ സര്‍ജിക്കല്‍ സ്പിരിറ്റെന്നും പറയാറുണ്ട്.

സമീപകാലത്തായി മണി ബിയര്‍ മാത്രമെ കഴിക്കാറുണ്ടായിരുന്നുള്ളു. അതിനെപ്പറ്റി അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ് മനസിലായത് മണി ഒരു ക്രോണിക് ഡയബറ്റിക് പേഷ്യന്റാണെന്ന്. മണി ഡയബറ്റിസിന് വേണ്ടി കഴിക്കുന്ന ഒരു ടാബ്‌ലറ്റുണ്ട്. മണിക്ക് ഈ ടാബ്‌ലറ്റ് ഡോക്ടര്‍ വളരെ നേരത്തേ തന്നെ എഴുതി കൊടുത്തതാണ്. ഈ ടാബ്‌ലറ്റിനൊപ്പം മദ്യം കഴിക്കാന്‍ പാടില്ല.

അങ്ങനെ ചെയ്താല്‍ ഇവ തമ്മില്‍ രാസപ്രക്രിയയുണ്ടായി ശരീരത്തെ ദോഷകരമായി ബാധിക്കും. മണി രാവിലെയും വൈകിട്ടും ഈ ടാബ്‌ലറ്റ് കഴിക്കുന്നുണ്ട്. അന്ന് രാവിലെയും മണി ഈ ടാബ്‌ലറ്റ് കഴിച്ചിരുന്നു. മണി സ്വന്തം അസുഖം അവഗണിച്ചിരുന്നു. മറ്റുള്ളവര്‍ പറഞ്ഞിട്ടും മണി അതിനെ കാര്യമായി ഗൗനിച്ചില്ല. മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബിയറാണ്.

മരിക്കുന്നതിന്റെ തലേദിവസമായ നാലാം തീയതിയും അതിന്റെ തലേന്ന് മൂന്നാം തീയതിയും മരിക്കുന്നതിന്റെ അന്ന് അഞ്ചാം തീയതിയും മണി ബിയര്‍ ഉപയോഗിച്ചിരുന്നു. നാലാം തിയതി 12 കുപ്പി ബീയര്‍ കുടിച്ചിട്ടുണ്ടാകും. സാധാരണ ആളുകളൊക്കെ പറയും മൂത്രം പോകാനും മറ്റുമൊക്കെ ബിയര്‍ കുടിക്കുന്നത് നല്ലതാണെന്ന്.

മണി ഉപയോഗിച്ചിരുന്ന ബീയര്‍ കുപ്പിയും മറ്റ് ബാറില്‍ നിന്നും എടുത്ത ബിയര്‍ കുപ്പിയും കെമിക്കല്‍ അനാലിസിസിന് അയയ്ക്കുകയും ഈ ബീയറില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ബിയറില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ ചെറിയ ഒരംശമുണ്ടെന്നുള്ളത് സത്യമാണ്. പക്ഷെ ഒരുപാട് ബിയര്‍ കഴിക്കുമ്പോള്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് നമ്മുടെയുള്ളില്‍ കൂടുകയാണ് ചെയ്യുന്നത്. മണിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്.

പ്രത്യേകിച്ച് മണി ഒരു ലിവര്‍ സിറോസിസ് രോഗിയാകുമ്പോള്‍ ഇത് പെട്ടെന്ന് ട്രിഗര്‍ ചെയ്യും. മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബിയര്‍ കൂടുതല്‍ കഴിച്ചതുകൊണ്ടുണ്ടായ മീഥൈല്‍ ആല്‍ക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണെന്നാണ് പിഎന്‍ ഉണ്ണിരാജന്‍ ഐപിഎസ് പറഞ്ഞത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments