തിരുവനന്തപുരം: സിനിമ ഇല്ലാതെ പറ്റില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സെപ്റ്റംബർ 6 ന് ഒറ്റകൊമ്പൻ തുടങ്ങുമെന്നും അഭിനയിക്കാൻ അനുവാദം തേടിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. Union Minister Suresh Gopi said that he cannot live without cinema
ഫിലിം ചേംബർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ ചെയ്യാൻ അനുവാദം ചോദിച്ചെങ്കിലും പക്ഷേ കിട്ടിയില്ലെന്നും ഒരുപാട് സിനിമകളുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ പേപ്പർ മാറ്റി വച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
അനുവാദം കിട്ടിയില്ലെങ്കിലും സിനിമ ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയിൽ ഷൂട്ടിംഗ് സെറ്റിൽ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹമെന്നും സിനിമ തന്റെ പാഷനാണെന്നും അദ്ദേഹം പറഞ്ഞു.
അതില്ലെങ്കിൽ താൻ ചത്തു പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇനി അതിന്റെ പേരിൽ തന്നെ മന്ത്രി സ്ഥാനത് നിന്നു മാറ്റുന്നുവെങ്കിൽ താൻ രക്ഷപെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രമെഴുതിയ തൃശൂർ കാർക്ക് നന്ദി അർപ്പിക്കണമെന്ന് നേതാക്കൾ പറഞ്ഞത് കൊണ്ട് വഴങ്ങേണ്ടി വന്നതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പരോക്ഷമായി പ്രതികരണവും സുരേഷ് ഗോപി നടത്തി.
സിനിമയിൽ മാത്രം അല്ല, എല്ലാ മേഖലയിലും ഉണ്ട് ഇത്തരം കാര്യങ്ങൾ. എല്ലാ സമ്പ്രദായത്തിനും അതിന്റേതായ ശുദ്ധി വേണം. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി അതിനു കോട്ടം വരത്തരുതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.