ലണ്ടൻ : പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധനയുമായി ഹോം ഓഫീസ്. ഏപ്രില്‍ 11 മുതല്‍ വര്‍ധിപ്പിച്ച ഫീസ് പ്രാബല്യത്തില്‍ വരും. നിരക്ക് വര്‍ധിക്കുന്നതിന് മുന്‍പ് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. ഏഴ് ശതമാനം പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ഹോം ഓഫീസ് പ്രഖ്യാപനം.UK passport application fees will increase from next month
നിലവില്‍ മുതിര്‍ന്നവര്‍ക്കായുള്ള സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന് 82.50 പൗണ്ടാണ് ചെലവ്. ഇത് ഒരു വ്യക്തിക്ക് 6 പൗണ്ട് വീതം വര്‍ദ്ധിച്ച് 88.50 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുക.
കുട്ടികളുടെ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന് 4 പൗണ്ട് വര്‍ദ്ധിച്ച് 53.50 പൗണ്ടില്‍ നിന്നും 57.50 പൗണ്ടിലേക്കാണ് ഉയരുന്നത്. ഓണ്‍ലൈനിലെ അപേക്ഷിച്ച് ചെലവേറിയ പോസ്റ്റല്‍ ആപ്ലിക്കേഷന്‍, വിദേശത്ത് നിന്നും നടത്തുന്ന ആപ്ലിക്കേഷന്‍ എന്നിവയുടെയും ചെലവേറും. ഇതില്‍ മുതിര്‍ന്നവര്‍ക്ക് 93 പൗണ്ടെന്നത് 100 പൗണ്ടിലേക്കും, കുട്ടികളുടേത് 64 പൗണ്ടില്‍ നിന്നും 69 പൗണ്ടിലേക്കും ഉയരും.
അതേസമയം പാസ്‌പോര്‍ട്ട് ആപ്ലിക്കേഷനുകളുടെ ഫീസ് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും ഗവണ്‍മെന്റ് ലാഭമുണ്ടാക്കുന്നില്ലെന്ന് ഹോം ഓഫീസ് പറഞ്ഞു.