ബർമിംഗ് ഹാമിലെ ഒരു വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഒരാളെ ആക്രമിച്ചതായി കരുതുന്ന രണ്ട് നായ്ക്കൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്. ആബറിലെ വീടിൻറെ പിൻഭാഗത്ത് ബുധനാഴ്ചയാണ് 33 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം പോലീസ് ഇതിനോടകം രണ്ട് നായ്ക്കളെ പിടികൂടിയിരുന്നു. എന്നാൽ കൊല്ലപ്പെട്ടയാളെ ആക്രമിച്ചു എന്നു കരുതുന്ന രണ്ട് നായ്ക്കളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ടയാളുടെ മരണത്തെ കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും എന്നാൽ നിലവിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്ന മറ്റു നായ്ക്കളെ കൂടി കണ്ടെത്തുക എന്നതാണെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് ഡോഗ് യൂണിറ്റിലെ ഇൻസ്‌പി ലീൻ ചാപ്‌മാൻ പറഞ്ഞു.