Monday, September 16, 2024
spot_imgspot_img
HomeNewsയുകെയിലെ കുടിയേറ്റ വിരുദ്ധ കലാപത്തിൽ പങ്കെടുത്തവർക്കെതിരെ കടുത്ത നിയമ നടപടികൾ തുടരുന്നു. രണ്ട് പേർക്ക് 6...

യുകെയിലെ കുടിയേറ്റ വിരുദ്ധ കലാപത്തിൽ പങ്കെടുത്തവർക്കെതിരെ കടുത്ത നിയമ നടപടികൾ തുടരുന്നു. രണ്ട് പേർക്ക് 6 വർഷത്തിലധികം ജയിൽ ശിക്ഷ : കലാപത്തില്‍ അറസ്റ്റിലായത് ആയിരത്തിലധികം പേര്‍

സൗത്ത് പോർട്ടിൽ മൂന്ന് പെൺകുട്ടികളെ 17 വയസ്സുകാരൻ കുത്തി കൊലപ്പെടുത്തിയതിനെ തുടർന്ന് യുകെയിൽ എങ്ങും ആളി പടർന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേരെ യു.കെ പോലീസ് അറസ്റ്റ് ചെയ്തു. യു.കെയിലുടനീളം 1,024 പേരെ അറസ്റ്റ് ചെയ്യുകയും 575 പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തതായി നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ അറിയിച്ചു.

അതിനിടെ കുടിയേറ്റ വിരുദ്ധ ലഹളയിൽ ചുക്കാൻ പിടിച്ചവർക്ക് ശിക്ഷകൾ നടപ്പിലാക്കി തുടങ്ങി.

രണ്ട് പേർക്ക് നിലവിൽ ലഭിച്ചിരിക്കുന്നതിൽ ഏറ്റവും കൂടിയ ശിക്ഷ ലഭിച്ചതാണ് ഇപ്പോൾ വൻ വാർത്താ പ്രാധാന്യം ലഭിച്ചിരിക്കുന്നത്. ഡേവിഡ് വിൽക്കിൻസൺ, ജോൺ ഹണി എന്നിവർക്കാണ് ഏറ്റവും കൂടുതൽ കാലയളവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. റൊമാനിയൻ പൗരന്മാരുടെ കാർ ഹള്ളിൽ ആക്രമിച്ചതിന് ഇവർക്ക് 6 വർഷം തടവാണ് ലഭിച്ചിരിക്കുന്നത്.

ഇത് കൂടാതെ ജോൺ ഹണിക്ക് കടകൾ കൊള്ളയടിച്ചതിന് മറ്റൊരു നാല് വർഷവും എട്ട് മാസവും തടവ് ശിക്ഷയും ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നടന്ന കലാപത്തിന്റെ പേരിൽ 1000 ലധികം ആളുകളാണ് അറസ്റ്റിലായിരിക്കുന്നത്. ഇതുവരെ 99 പേരെയെങ്കിലും വിവിധ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. ഹ

യുകെയിലെ കലാപത്തിൽ പങ്കുവഹിച്ചവർക്ക് 5 വർഷത്തിന് പകരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തണമെന്ന് പ്രോസിക്യൂഷൻമാരോട് ജഡ്ജി ജോൺ താക്കറെ ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments