Wednesday, September 11, 2024
spot_imgspot_img
HomeNRIUKയുകെയില്‍ എംപോക്‌സ് വൈറസ് ആഞ്ഞടിക്കാന്‍ സാധ്യത കുറവാണെന്ന് യുകെ ഹെല്‍ത്ത് മേധാവികള്‍

യുകെയില്‍ എംപോക്‌സ് വൈറസ് ആഞ്ഞടിക്കാന്‍ സാധ്യത കുറവാണെന്ന് യുകെ ഹെല്‍ത്ത് മേധാവികള്‍

ലണ്ടന്‍: എംപോക്‌സ് വൈറസ് യുകെയില്‍ സാരമായി പ്രതിസന്ധി സൃഷ്ടിക്കാനുള്ള സാധ്യത വളരെ കുറവാണെന്നു ഹെല്‍ത്ത് മേധാവികള്‍. വൈറസ് രാജ്യത്ത് കണ്ടെത്തുന്ന സാഹചര്യം ഉണ്ടായാല്‍ നേരിടാനുള്ള പദ്ധതികള്‍ തയാറാക്കി.UK health chiefs say there’s less chance of empox virus hitting uk

യുകെയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പാക്കാനും, അതിവേഗ ടെസ്റ്റുകള്‍ ലഭ്യമാക്കാനുമുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.

കോംഗോ റിപബ്ലിക്കില്‍ പുതിയ തരം എംപോക്സ് വൈറസ് കണ്ടെത്തിയതോടെയാണ് ഡബ്യുഎച്ച്ഒ ആഗോള നടപടി തുടങ്ങിയത്. അതേസമയം ഈ വൈറസ് നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനകം 450 പേരുടെ മരണത്തിലും എംപോക്സ് കാരണമായിട്ടുണ്ട്. വെസ്റ്റ്, സെന്‍ഡ്രല്‍ ആഫ്രിക്കയില്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതോടെയാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മങ്കിപോക്സ് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന എംപോക്സ് പകരുന്ന വൈറസാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments