യുവേഫ സൂപ്പർ കപ്പിൻ്റെ ഫൈനലിൽ സ്പെയിനിൻ്റെ റയൽ മാഡ്രിഡ് ഇറ്റലിയുടെ അറ്റലാൻ്റയെ നേരിടും.
ഇന്ത്യന്‍ സമയം 12:30 നാണ് ഈ കൂടിക്കാഴ്ച. പോളണ്ടിലെ വാർസോയിലെ നാഷണൽ സ്റ്റേഡിയമാണ് വേദി.
ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ജേതാക്കൾ യുവേഫ സൂപ്പർ കപ്പിൻ്റെ ഫൈനലിൽ ഏറ്റുമുട്ടുന്നു. ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മണ്ടിനെ തോല്‍പ്പിച്ചാണ് റയല്‍ ചാമ്ബ്യന്‍മാരായത്. രണ്ടു ഗോളുകൾക്കായിരുന്നു വിജയം..
ഫൈനലിൽ ജർമ്മൻ ചാമ്പ്യന്മാരായ ബയേര്‍ ലെവര്‍കൂസനെ പരാജയപ്പെടുത്തിയാണ് അറ്റലാൻ്റ യൂറോപ്പ ലീഗ് കിരീടം നേടിയത്. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ജയം.
ഇരു ടീമുകളിലേയും പ്രധാന താരങ്ങളെല്ലാം മത്സരത്തിനിറങ്ങുമെന്നാണ് സൂചന. പിഎസ്ജി വിട്ട് റയലിലെത്തിയ സൂപ്പർ താരം എംബാപ്പെ ഇന്ന് റയലിനായി കളിക്കുമെന്നും റിപ്പോർട്ടുണ്ട്.
ആറാം കിരീടമാണ് റയൽ ലക്ഷ്യമിടുന്നത്. അറ്റ്ലാൻ്റ ആദ്യ ചാമ്പ്യൻഷിപ്പാണ് ലക്ഷ്യം.