യുവേഫ സൂപ്പർ കപ്പ് കിരീടം റയൽ മാഡ്രിഡിന്. ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബ് അറ്റലാൻ്റയെ രണ്ട് ഗോളുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി.സൂപ്പർ താരം കൈലിയൻ എംബാപ്പെ റയലിനായി തൻ്റെ ആദ്യ ഗോൾ നേടിയ മത്സരത്തിൽ ഫെഡറിക്കോ വാൽവെർഡെയും റയലിനായി ഗോൾ നേടി.
കളിയുടെ 59-ാം മിനിറ്റിൽ വാൽവെർഡെ ഒരു ഗോൾ നേടി. 68-ാം മിനിറ്റിൽ എംബാപ്പെയാണ് ഗോൾ നേടിയത്.യുവേഫ സൂപ്പർ കപ്പ് ആറാം തവണയും റയൽ മാഡ്രിഡ് സ്വന്തമാക്കി.
റയലിന്റെ ആറാം സൂപ്പർ കപ്പ് കിരീടമാണിത്. 2002, 2014, 2016, 2017, 2022, 2024 വർഷങ്ങളിലായിരുന്നു കിരീട നേട്ടം. ഇതിനർത്ഥം ഏറ്റവും കൂടുതൽ തവണ യുവേഫ സൂപ്പർ കപ്പ് നേടിയതും റയൽ മാഡ്രിഡാണ്.