Friday, September 13, 2024
spot_imgspot_img
HomeNewsതുഷാര്‍ എത്തി; കോട്ടയം ഉഷാറായി

തുഷാര്‍ എത്തി; കോട്ടയം ഉഷാറായി

കോട്ടയം: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി കളത്തിലിറങ്ങിയതോടെ കോട്ടയത്തെ തെരഞ്ഞെടുപ്പ് അങ്കം ഉഷാറായി. കര്‍ഷകരും റബറിന്റെ വിലയില്‍ കണക്കുപറയുന്നതാണ് പൊതുവേ കോട്ടയത്തിന്റെ ശീലം. Tushar arrived in kerala

180 ന്റെ താങ്ങുകൊണ്ട് താങ്ങിനിര്‍ത്താവുന്നതല്ല വോട്ടിന്റെ ഒഴുക്ക്. റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ അനുകൂലമാക്കാനുള്ള തയാറെടുപ്പോടെയാണ് തുഷാറിന്റെ വരവ്.

സമുദായങ്ങളും സമവാക്യങ്ങളും ഒക്കെ ഇവിടെ നിര്‍ണായകമാണ്. പാതി വികസിച്ചതും വികസനം മുരടിച്ചതുമായ ഒരുപാട് പദ്ധതികള്‍ കോട്ടയത്തിന്റെ മണ്ണില്‍ അന്തിയുറങ്ങുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ വഴികള്‍, യാത്രചെയ്ത് നടുവൊടിഞ്ഞ സാധാരണക്കാര്‍, പരസ്പരം ചേരാത്ത അവരുടെ വരവ് ചെലവുകള്‍… കൂട്ടിക്കിഴിക്കുമ്പോള്‍ വോട്ട് എങ്ങോട്ടെന്നതാണ് വരും ദിവസങ്ങള്‍ നിര്‍ണയിക്കുന്നത്.

രാഷ്ടീയ ചുവട് മാറ്റങ്ങള്‍ പറഞ്ഞ് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ തല്ലുമ്പോള്‍ ‘വികസന കാഴ്ചപ്പാടുള്ള പുതിയ കോട്ടയം’ എന്ന ആശയമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി മുന്നോട്ടുവയ്ക്കുന്നത്.

റബര്‍ കര്‍ഷകര്‍ക്ക് ഗുണകരമായ തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇനിയും ഉണ്ടാകുമെന്നാണ് തുഷാറിന്റെ ഗാരന്റി. കേന്ദ്രസര്‍ക്കാര്‍ കോട്ടയത്തിന് അനുവദിച്ച പദ്ധതികള്‍ സ്വന്തം പേരില്‍ ഉയര്‍ത്തിക്കാട്ടിയാണ് നിലവിലെ എംപി തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ളത്.

ഈ പദ്ധതികളെല്ലാം മോദി സര്‍ക്കാരിന്റെ നേട്ടമെന്ന് എന്‍ഡിഎ നേതൃത്വം കൃത്യതയോടെ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ കോട്ടയത്തെ മത്സരം കടുപ്പമേറുമെന്ന് ഉറപ്പാണ്.

‘വിജയം ഉറപ്പ്’: തുഷാര്‍ വെള്ളാപ്പള്ളി

വിജയം ഉറപ്പാണ്. മോദിയുടെ വികസന കാഴ്ചപ്പാടിനാണ് വോട്ട്. രാജ്യം മുഴുവന്‍ മോദിക്കൊപ്പം നില്‍ക്കുമ്പോള്‍ കോട്ടയത്തിന് മാത്രം മാറി ചിന്തിക്കാനാവില്ല.
ടൂറിസം കേന്ദ്രങ്ങളുടെ വികസനം പ്രധാന ലക്ഷ്യമാണ്. തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും. റബര്‍ വില 250 രൂപയാക്കി ഉയര്‍ത്താമെന്ന് കേന്ദ്രമന്ത്രിമാരുടെ ഉറപ്പ് ലഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments