Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsറിസര്‍വേഷൻ കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര; ടിടിഇ നിന്നത് എസ് 11 കോച്ചിലെ വാതിലിന് സമീപം, പിന്നില്‍...

റിസര്‍വേഷൻ കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര; ടിടിഇ നിന്നത് എസ് 11 കോച്ചിലെ വാതിലിന് സമീപം, പിന്നില്‍ നിന്ന് രണ്ടു കൈകള്‍ കൊണ്ട് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടെ ; എഫ്ഐആർ വിവരങ്ങൾ

തൃശൂര്‍: വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ കെ വിനോദിനെ പ്രതി പുറത്തേയ്ക്ക് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയെന്ന് എഫ്‌ഐആര്‍.tte pushed to death from running train by passenger in kerala accused charged with murder

പ്രതി ഭിന്നശേഷിക്കാരനായ ഒഡീഷ സ്വദേശി രജനീകാന്ത റാണയ്‌ക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

മുളങ്കുന്നത്ത് കാവ് സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് പ്രതിയോട് ടി ടി ഇ ടിക്കറ്റ് ചോദിച്ചത്. എസ് 11 കോച്ചിലെ വാതിലിന് സമീപമായിരുന്നു ടി ടി ഇ നിന്നത്. ഇതോടെ പ്രതി പിന്നില്‍ നിന്ന് രണ്ട് കൈകള്‍ കൊണ്ടും വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് എഫ് ഐ ആറിലുള്ളത്.

അതേസമയം മദ്യലഹരിയിലായിരുന്നു രജനീകാന്ത് എന്നും വിനോദിനോട് പ്രശ്നമുണ്ടാക്കിയെന്നും ദൃക്സാക്ഷി ഇസ്‌മയില്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. വിനോദ് ടിക്കറ്റ് ചോദിച്ചതും പ്രതി തെറി വിളിച്ചു. നിർത്താതെ തെറി വിളിഛത്തോടെ ടി ടി ഇ പാലക്കാട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടു.

ഇതോടെ തന്നെപ്പറ്റിയാണ് ഫോണില്‍ സംസാരിക്കുന്നതെന്ന് മനസിലാക്കിയതോടെ വിനോദിനെ തള്ളിയിടുകയായിരുന്നു. കേസില്‍ രജനീകാന്ത റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

‘ തൃശ്ശൂരിലെത്തിയപ്പോഴാണ് ടിടിഇ ടിക്കറ്റ് പരിശോധിക്കാന്‍ വന്നത്. ഞങ്ങള്‍ ഇരുന്നതിന് താഴെയാണ് അയാള്‍ ഇരുന്നത്. ഞങ്ങളൊക്കെ ടിക്കറ്റ് കാണിച്ചു. എന്നാല്‍ അയാളുടെ കൈയ്യില്‍ ടിക്കറ്റ് ഉണ്ടായിരുന്നില്ല. 1000 രൂപ പിഴയടക്കാന്‍ ടിടിഇ ആവശ്യപ്പെട്ടു. അതിനും അയാള്‍ തയ്യാറായില്ല.

പിഴയടക്കാന്‍ പറഞ്ഞപ്പോള്‍ ടിടിഇയുടെ വീട്ടുകാരെ ഉൾപ്പെടെ അയാൾ ഹിന്ദിയില്‍ ചീത്ത വിളിച്ചു. അമിതമായി മദ്യപിച്ചാണ് അയാള്‍ ട്രെയിനില്‍ കയറിയത്. ഇതോടെ ടിടിഇ പൊലീസിനെ വിളിച്ചു.

മലയാളത്തിലാണ് ടിടിഇ പൊലീസിനോട് സംസാരിച്ചത്. അയാള്‍ക്കത് മനസിലായെന്നാണ് തോന്നുന്നത്. ഇതോടെ സീറ്റില്‍ നിന്നെഴുന്നേറ്റ ഇയാള്‍ ടിടിഇയുടെ അടുത്തേക്ക് പോയി. പൊടുന്നനെ പുറത്തേയ്ക്ക് തള്ളി താഴെയിട്ടു. ഒറ്റ സെക്കന്റില്‍ ടിടിഇ ട്രെയിനില്‍ നിന്ന് താഴെ പോയി. ഞങ്ങള്‍ ഭയന്നുപോയി.

വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് കൃഷി;കുറ്റകൃത്യം കണ്ടെത്തിയ ശേഷം നടപടി ക്രമങ്ങൾ പാലിച്ചില്ല, റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ

ഉടനെ ഒപ്പമുണ്ടായിരുന്ന ഒരാളെ വിട്ട് അടുത്ത കംപാര്‍ട്‌മെന്റിലെ ടിടിഇയോട് കാര്യം അറിയിച്ചു. പ്രതിയെ ഞങ്ങള്‍ പൊലീസിലേല്‍പ്പിച്ചു’- ദൃക്‌സാക്ഷി പറഞ്ഞു.

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് തൃശ്ശൂർ വെളപ്പായയിൽ വെച്ച് ദാരുണ സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുണ്ടായ പകയിലാണ് അന്യസംസ്ഥാന തൊഴിലാളി രജനീകാന്ത ടിടിഇ വിനോദിനെ ഓടുന്ന ട്രെയിനിൽ നിന്നും തള്ളിത്താഴെയിട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments