തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പ്രോഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് 9 തിങ്കൾ അവധി.
ജല വിതരണം സംബന്ധിച്ച പ്രശ്‌നം നിലനിൽക്കുന്നതിലാണ് ജില്ലാ കലക്റ്റർ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അതേസമയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളുടെ പ്രവേശന നടപടികൾക്ക് മാറ്റാം ഉണ്ടാകില്ല.
വൈകിട്ട് 4 മണിയോടെ പണി തീർക്കും എന്ന് ജല വിഭവമന്ത്രി റോഷി അഗസ്റ്റിൻ വാക്ക് നൽകിയിട്ടും ഞായറാഴ്ച വൈകിട്ടായിട്ടും പണി പൂർത്തിയാക്കാൻ സാധിച്ചില്ല. കൂടാതെ കഴിഞ്ഞ 4 ദിവസമായി നഗരത്തിൽ വെള്ളം വിതരണം മുടങ്ങി കിടക്കുകയാണ്.