Friday, September 13, 2024
spot_imgspot_img
HomeNewsKerala News9 വര്‍ഷത്തെ പ്രണയം; ഗുരുവായൂരപ്പന്റെ മുന്നില്‍വെച്ച് ഒന്നായി സ്റ്റെല്ലയും സജിത്തും; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍...

9 വര്‍ഷത്തെ പ്രണയം; ഗുരുവായൂരപ്പന്റെ മുന്നില്‍വെച്ച് ഒന്നായി സ്റ്റെല്ലയും സജിത്തും; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം

തൃശൂർ: ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിൽ ​ഗുരുവായൂർ‌ അമ്പലത്തിൽ വെച്ച് വിവാഹിതരായി ട്രാൻസ് യുവതി സ്റ്റെല്ലയും സജിത്തും.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി. പാലക്കാട് വച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. തുടര്‍ന്ന് ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് കല്യാണം.

ഇതോടെ ഗുരുവായൂർ ക്ഷേത്രത്തില്‍ നടന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം ചരിത്രമായി. കഴിഞ്ഞദിവസമാണ് ട്രാന്‍സ്‌ജെന്‍ഡറായ സ്റ്റെല്ലയും സജിത്തും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വച്ച്‌ വിവാഹിതരായത്.

ഇരുവരും വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഗുരുവായൂരില്‍ വച്ചായിരിക്കുമെന്ന് നേരത്തേ തന്നെ വിചാരിച്ചിരുന്നു. അതിനു സാധിച്ചതില്‍ സന്തോഷമുണ്ട്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments