കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് അടുത്ത് മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു.കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30) തുടങ്ങിയവരാണ് മരണപ്പെട്ടത്.
ശനിയാഴ്ച 7 മണിയോടെയാണ് അപകടം നടന്നത് . ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുത്തു മടങ്ങിവരുന്ന വഴിയാണ് സംഭവം നടന്നത്.
ഒരു പ്ലാറ്റ് ഫോമിൽ നിന്നും മറ്റൊരു പ്ലാറ്റഫോമിലേക്കു മുറിച്ച് കടക്കുമ്പോഴാണ് സംഭവം നടന്നത്. മുറിച്ച് കടക്കുന്നതിനിടെ കോയമ്പത്തൂര്‍- ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഇവരെ മൂവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.