Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsകൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം ; ഒരു മരണം, 14 പേർക്ക്...

കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം ; ഒരു മരണം, 14 പേർക്ക് പരുക്ക്

കൊല്ലം: അഞ്ചല്‍ – ആയൂർ റൂട്ടില്‍ കെഎസ്‌ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ ഒരു മരണം. ലോറി ഡ്രെെവർ വെളിയം സ്വദേശി ഷിബു (37) ആണ് മരിച്ചത്.Tragic Road Accident in Kollam

അഞ്ചല്‍ – ആയൂർ പാതയില്‍ കെെപ്പള്ളിമുക്ക് ഐസ് പ്ലാന്റിന് സമീപം ആണ് അപകടം നടന്നത്. സംഭവത്തില്‍ 14 പേർക്ക് പരിക്കേറ്റു.

മല്ലപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആയൂരില്‍ നിന്ന് അഞ്ചലിലേക്ക് റബ്ബർ തെെകളുമായി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.

അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രെെവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തെ തുടർന്ന് കെഎസ്‌ആർടിസി ബസ് സമീപത്തെ കെെത്തോട്ടിലേക്ക് ഇടിച്ചു കയറി. നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിയില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് സാരമായി പരിക്കേറ്റതായാണ് വിവരം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments