Sunday, July 14, 2024
spot_imgspot_img
HomeCrime Newsതീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചു; അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ചത് ആത്മഹത്യയെന്ന് പൊലീസ്

തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചു; അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ചത് ആത്മഹത്യയെന്ന് പൊലീസ്

കൊച്ചി: നാലംഗ കുടുംബം അങ്കമാലിയില്‍ വെന്തുമരിച്ച സംഭവത്തിൽ ആത്മഹത്യയെന്ന് പൊലീസ്. തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.tragic angamaly family fire police suspect suicide stress cited as motive.

ജൂണ്‍ എട്ടിന് പുലർച്ചെ ആണ് അങ്കമാലി അങ്കാടിക്കടവിലെ വീട്ടില്‍ നാലുപേരെയും വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനീഷ് (45), ഭാര്യ അനുമോള്‍ മാത്യു (40), മക്കളായ ജൊവാന (എട്ട് ), ജസ്വിൻ (അഞ്ച് ) എന്നിവരാണ് മരിച്ചത്.

അതേസമയം ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്‌തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. അങ്കമാലിയില്‍ വ്യാപാരി ആയിരുന്ന ബിനീഷിന് കടുത്ത സാമ്ബത്തിക ബാദ്ധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.

താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയില്‍ തീ പടരുന്നത് ആദ്യം കണ്ടത്. ഇവർ ബഹളം വച്ചതോടെ നാട്ടുകാരെത്തി തീ അണയ്‌ക്കുകയായിരുന്നു. അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു.

തുടക്കം മുതൽ താനെ മുകളിലത്തെ മുറിയില്‍ മാത്രം തീപിടിച്ചത് എങ്ങനെയെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്‌തതാകാമെന്ന നിഗമനത്തിലേക്ക് എത്തുന്നതിനുള്ള നിർണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments