Home News Kerala News എഡിജിപി തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ല, തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടി.പി രാമകൃഷ്‌ണൻ

എഡിജിപി തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ല, തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടി.പി രാമകൃഷ്‌ണൻ

0
എഡിജിപി തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ല, തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടി.പി രാമകൃഷ്‌ണൻ

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ ഉയർന്നുവന്നിരിക്കുന്ന പരാതികള്‍ പരിശോധിച്ച്‌ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്‌ണൻ.

ആഭ്യന്തരവകുപ്പ് അക്കാര്യത്തില്‍ പരിശോധന നടത്തിവരികയാണ്. എഡിജിപി തെറ്റു ചെയ‌്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും, കടുത്ത നടപടി സ്വീകരിക്കുമെന്നുമുള്ള സർക്കാരിന്റെ നിലപാട് തന്നെയാണ് ഇടതുപക്ഷ മുന്നണിക്കും ഉള്ളതെന്ന് ടി.പി രാമകൃഷ്‌ണൻ വ്യക്തമാക്കി.

ആർഎസ്‌എസുമായി ബന്ധപ്പെട്ട് നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ് കേരളത്തിലെ ഇടതുപക്ഷക്കാർ. അതുകൊണ്ടുതന്നെ ആർഎസ്‌എസുമായി ഒരു നീക്കുപോക്കിനും ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ആരും പോകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here