Sunday, July 14, 2024
spot_imgspot_img
HomeNewsകോട്ടയത്തെ ആകാശപാത ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായെന്ന് തിരുവഞ്ചൂര്‍; പണം ദുർവ്യയം ചെയ്തെന്നും നഗര  വികസനത്തിനുവേണ്ടി...

കോട്ടയത്തെ ആകാശപാത ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായെന്ന് തിരുവഞ്ചൂര്‍; പണം ദുർവ്യയം ചെയ്തെന്നും നഗര  വികസനത്തിനുവേണ്ടി പൊളിച്ചു മാറ്റേണ്ടി വരുമെന്നും ഗണേഷ് കുമാര്‍

കോട്ടയം: ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ   ശ്രദ്ധക്ഷണിക്കൽ. ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്. ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.Tiruvanchoor Radhakrishnan in the Legislative Assembly to complete the construction of skyway

ആകാശപാത 10 വർഷമായി നാടിൻ്റെ ദുഖമായി നിശ്ചലമായി നിൽക്കുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരം എന്ന നിലയിലാണ് പദ്ധതിക്ക് എംഎൽഎ ഫണ്ട് അനുവദിച്ചത്. എന്നാൽ പദ്ധതി എങ്ങും എത്തിയില്ല. പിണറായി സർക്കാരിൻ്റെ ഫിനിഷിങ് പോയിൻ്റാകണം പദ്ധതിയുടെ പൂർത്തീകരണം എന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

എന്നാല്‍ കോട്ടയം ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്ന് മന്ത്രി ഗണേഷ് കുമാർ മറുപടി നല്‍കി.ആകാശപാത പൊളിച്ചു മാറ്റേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.മുഖ്യമന്ത്രി വേണമെങ്കിൽ പരിശോധിക്കട്ടെ, മുഖ്യമന്ത്രി പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും എന്നും ഗണേഷ് കുമാർ പറഞ്ഞു.

ചെയ്യാൻ പാടില്ലാത്ത വർക്ക് ചെയ്യാൻ പാടില്ലാത്ത വകുപ്പിനെ കൊണ്ട് ചെയ്യിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല.കോട്ടയം നഗരത്തിൽ  വികസനത്തിനുവേണ്ടി വേണമെങ്കിൽ ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതി പൂർത്തിയാക്കാൻ 17.58 കോടി രൂപ വേണ്ടി വരും. നിർമ്മിച്ചാലും പിന്നീട് പൊളിച്ചു നീക്കേണ്ടി വരും. അതിനാൽ ഇനി തുക ചെലവഴിക്കാൻ കഴിയില്ലെന്നും മന്ത്രി മറുപടി പറഞ്ഞു.

ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ മന്ത്രി ആക്ഷേപിക്കുകയാണെന്ന് ആരോപിച്ച് തിരുവഞ്ചൂർ മന്ത്രിക്കെതിരെ രംഗത്തെത്തി. മന്ത്രി ഇങ്ങനെയേ മറുപടി നൽകൂ എന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ട് നാട്ടിലെ ജനങ്ങളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂർത്തിയാകാത്തത് വലിയ വിവാദമായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments