Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsകണ്ണൂരില്‍ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു;ആക്രമണം നടത്തിയത് ആര്‍എസ്‌എസെന്ന് ആരോപണം

കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു;ആക്രമണം നടത്തിയത് ആര്‍എസ്‌എസെന്ന് ആരോപണം

കണ്ണൂർ: മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മട്ടന്നൂരില്‍ അയ്യല്ലൂരില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന പാർട്ടി പ്രവർത്തകർക്ക് നേരെ ഒരുസംഘം ആക്രമണം നടത്തുകയായിരുന്നു.Three CPM workers were hacked in Kannur

സിപിഎം പ്രവർത്തകരായ ഇടവേലിക്കലില്‍ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ചില തർക്കങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. അതേസമയം ആക്രമണം നടത്തിയത് ആർ.എസ്.എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കേറ്റവരെ സിപിഎം ജില്ലാ സെക്രട്ടറി ടി.വി രാജേഷും മറ്റ് ജില്ലാ നേതാക്കളും സന്ദ‌ർശിച്ചു. സംഭവത്തില്‍ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുൻപും ജില്ലയില്‍ സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. തലശേരി കുണ്ടുചിറ സായാഹ്നനഗറില്‍ സിപിഎം പ്രവർത്തകരെ എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ ഒരു പ്രവർത്തകൻ കിണറ്റില്‍ വീണു. കുണ്ടുചിറ ചെമ്മണ്‍വീട്ടില്‍ സുബിനാണ് കിണറ്റില്‍ വീണ് പരിക്കേറ്റത്.

കുണ്ടുചിറ കുനിയില്‍ സന്ദീപ്, കാളിയത്താൻ രമിത് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇതില്‍ രമിതിന് ഗുരുതര പരിക്കുകളാണുള്ളത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments