Home News Kerala News പൂഞ്ഞാറിൽ വൈദികനുനേരെയുള്ള ആക്രമണത്തിൽ മുഖ്യമന്ത്രിയെ തള്ളിപറഞ്ഞ് ഡോ. തോമസ് ഐസക്ക്; വൈദികന് സാരമായ പരിക്കില്ല,പള്ളിമണിയടിച്ചത് നിക്ഷിപ്ത താല്പര്യക്കാർ

പൂഞ്ഞാറിൽ വൈദികനുനേരെയുള്ള ആക്രമണത്തിൽ മുഖ്യമന്ത്രിയെ തള്ളിപറഞ്ഞ് ഡോ. തോമസ് ഐസക്ക്; വൈദികന് സാരമായ പരിക്കില്ല,പള്ളിമണിയടിച്ചത് നിക്ഷിപ്ത താല്പര്യക്കാർ

പൂഞ്ഞാറിൽ വൈദികനുനേരെയുള്ള ആക്രമണത്തിൽ മുഖ്യമന്ത്രിയെ തള്ളിപറഞ്ഞ് ഡോ. തോമസ് ഐസക്ക്; വൈദികന് സാരമായ പരിക്കില്ല,പള്ളിമണിയടിച്ചത് നിക്ഷിപ്ത താല്പര്യക്കാർ

പത്തനംതിട്ട: പൂഞ്ഞാറിൽ വൈദികനുനേരെയുള്ള ആക്രമണത്തിൽ മുഖ്യമന്ത്രിയെ തള്ളിപറഞ്ഞ് പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥി ടി എം തോമസ് ഐസക്ക്.Thomas Isaac denies the Chief Minister in the attack on the priest in Poonjar

പൂഞ്ഞാര്‍ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ വാദിയെ പ്രതിയാക്കുന്ന പ്രസ്താവനയാണ് തോമസ് ഐസക്ക് നടത്തിയത്.

തന്റെ ഫേസ്‌ബുക്കില്‍ നടത്തിയ അഭിപ്രായപ്രകടനത്തിലാണ് തോമസ് ഐസക്ക് ക്രൈസ്തവ വിരുദ്ധ പ്രസ്താവന നടത്തിയത്.

മുസ്‌ലിം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സി എ എ വിരുദ്ധ സമ്മേളനത്തില്‍ പോയി എന്ന ആമുഖത്തോടെ തുടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റിലാണ് ടി എം തോമസ് ഐസക്കിന്റെ വിവാദ പരാമർശം.

” ഒരാഴ്ച മുമ്പ് മറ്റൊരു ദൗര്‍ഭാഗ്യകരമായ സംഭവംകൂടി ഉണ്ടായി. സ്‌കൂള്‍ കുട്ടികള്‍ ക്ലാസുകള്‍ അവസാനിച്ചത് ആഘോഷിക്കാൻ കാറുകളില്‍ ചുറ്റി. അങ്ങനെ അവർ കത്തോലിക്ക ഫറോന പള്ളിമുറ്റത്തെത്തി.

പള്ളിമുറ്റത്ത് നിന്നും പോകാന്‍ ആവശ്യപ്പെട്ട വൈദികന്റെ മേല്‍ കാറ് തട്ടി. സാരമായ പരിക്കൊന്നും ഉണ്ടായില്ലെങ്കിലും ഉച്ചക്കത്തെ ഈ സംഭവം കഴിഞ്ഞ് വൈകുന്നേരം ആയപ്പോള്‍ ചില നിക്ഷിപ്ത താല്പര്യക്കാർ പള്ളിമണിയടിച്ച്‌ കലാപത്തിന് ഒരുക്കം കൂട്ടി.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടികള്‍ക്കെതിരെ 307 വകുപ്പ് പ്രകാരം കേസെടുത്തു. എങ്കിലും സ്‌കൂള്‍ കുട്ടികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് അവരുടെ രക്ഷിതാക്കള്‍ക്ക് മാത്രമല്ല സമുദായത്തില്‍ ഒന്നാകെ വലിയ അമ്ബരപ്പും സങ്കടവും ഉണ്ടാക്കിയിരിക്കുകയാണ്.

ഇതൊക്കെ തുറന്ന് പറയുന്നതിന് മഹല്ല് ഭാരവാഹികള്‍ മടിച്ചില്ല. എല്‍ഡിഎഫിനോടുള്ള എതിർപ്പല്ല. സര്‍ക്കാര്‍ തെറ്റുതിരുത്തണം എന്നതായിരുന്നു അവരുടെ ആവശ്യം.”

“സ്‌കൂള്‍ കുട്ടികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് അവരുടെ രക്ഷിതാക്കള്‍ക്ക് മാത്രമല്ല സമുദായത്തില്‍ ഒന്നാകെ വലിയ അമ്ബരപ്പും സങ്കടവും ഉണ്ടാക്കിയിരിക്കുകയാണ്.” എന്ന് കൂടി പറഞ്ഞു കൊണ്ട് തന്റെ പക്ഷപാതിത്വം കൃത്യമായി തുറന്നു കാട്ടാനും ഐസക്ക് തയ്യാറാകുന്നു..

ഇത് കൂടാതെ ഈരാറ്റുപേട്ടയില്‍ തീവ്രവാദ പ്രവർത്തനങ്ങള്‍ നടക്കുന്നു എന്ന പോലീസ് റിപ്പോർട്ടിനെ “മുഴുത്ത ഇസ്ലാം വിരുദ്ധത” എന്ന് പ്രഖ്യാപിച്ച്‌ മുസ്‌ലിം തീവ്രവാദികളോട് ഐക്യപ്പെടാനും തോമസ് ഐസക്ക് തയ്യാറാകുന്നു.

ടി എം തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.

Dr.T.M Thomas Isaac

ഈരാറ്റുപേട്ടയില്‍ വെള്ളിയാഴ്ച രണ്ട് സിഎഎ വിരുദ്ധ സമ്മേളനങ്ങള്‍ നടന്നു. ആദ്യത്തേത് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ നാല് മണിക്ക് ആരംഭിച്ച്‌ അഞ്ചരയ്‌ക്ക് അവസാനിച്ചു. രണ്ടാമത്തേത് മൂന്ന് മഹല്ല് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അഞ്ച് മണിക്ക് ആരംഭിച്ച്‌ ആറ് മണിക്ക് മുമ്ബ് അവസാനിച്ചു.

എല്‍ഡിഎഫ് യോഗം കഴിഞ്ഞ് കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ മഹല്ലുകളുടെ പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കാന്‍ പോയി. അതിഥികളായ ഞങ്ങളെ സ്വീകരിച്ചു. പ്രതിഷേധ ധര്‍ണയില്‍ സീറ്റുകള്‍ തന്നു.

പക്ഷേ ചില സമീപകാല സംഭവ വികാസങ്ങളില്‍ എല്‍.ഡി.എഫിനോടുണ്ടായ നീരസത്തെ പ്രാസംഗികര്‍ മറച്ചു വെച്ചില്ല.

ആദ്യത്തേത് വളരെ വിചിത്രമായ കാര്യമാണ്. പോലീസ് സ്‌റ്റേഷന്റെ അധീനതയിലുള്ള ഭൂമിയില്‍ കുറച്ച്‌ സ്ഥലം സിവില്‍ സ്‌റ്റേഷന് വേണ്ടി എം.എല്‍.എ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നു. സ്ഥലം വിട്ട് കൊടുക്കാന്‍ സ്വാഭാവികമായും ഡിപ്പാര്‍ട്‌മെന്റിന് എതിര്‍പ്പ്.

പക്ഷേ അതിന് പറഞ്ഞ കാരണമാണ് ആക്ഷേപകരമായത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്ന പ്രദേശമായതിനാല്‍ പോലീസ് സ്‌റ്റേഷന്റെ വിപുലീകരണത്തിന് സ്ഥലം ആവശ്യമാണ് പോലും!.

മുഴുത്ത ഇസ്ലാം വിരുദ്ധത തലയില്‍ കയറിയ ഒരാള്‍ക്കേ ഇങ്ങനെ എഴുതാന്‍ കഴിയുകയുള്ളൂ. ഏതായാലും ഈ റിപ്പോര്‍ട്ട് എഴുതിയവര്‍ തന്നെ പിന്‍വലിച്ചു. ഇത്തരം സമുദായ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കി കൊണ്ട് ഡിപ്പാര്‍ട്‌മെന്റ് താല്‍പര്യം വിവരിക്കുന്ന ഒരു പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഫയലിലുള്ളത്.

എങ്കിലും ഈ സംഭവം സമുദായത്തില്‍ ഒട്ടേറെ പേര്‍ക്ക് മനോവിഷമം ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാമത്തേത് ഒരാഴ്ച മുമ്ബ് മറ്റൊരു ദൗര്‍ഭാഗ്യകരമായ സംഭവംകൂടി ഉണ്ടായി. സ്‌കൂള്‍ കുട്ടികള്‍ ക്ലാസുകള്‍ അവസാനിച്ചത് ആഘോഷിക്കാൻ കാറുകളില്‍ ചുറ്റി. അങ്ങനെ അവർ കത്തോലിക്ക ഫറോന പള്ളിമുറ്റത്തെത്തി.

പള്ളിമുറ്റത്ത് നിന്നും പോകാന്‍ ആവശ്യപ്പെട്ട വൈദികന്റെ മേല്‍ കാറ് തട്ടി. സാരമായ പരിക്കൊന്നും ഉണ്ടായില്ലെങ്കിലും ഉച്ചത്തെ ഈ സംഭവം കഴിഞ്ഞ് വൈകുന്നേരം ആയപ്പോള്‍ ചില നിക്ഷിപ്ത താല്പര്യക്കാർ പള്ളിമണിയടിച്ച്‌ കലാപത്തിന് ഒരുക്കം കൂട്ടി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടികള്‍ക്കെതിരെ 307 വകുപ്പ് പ്രകാരം കേസെടുത്തു.

മന്ത്രി വാസവന്‍ മുന്‍കൈ എടുത്ത് ഇരുവിഭാഗക്കാരെയും വിളിച്ച്‌ ചര്‍ച്ച നടത്തി കുട്ടികള്‍ക്കെല്ലാം ജാമ്യം കിട്ടുന്നതിനുള്ള സാഹചര്യമൊരുക്കി. അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ജ് ഷീറ്റ് കൊടുക്കാന്‍ പോകുന്നതേയുള്ളു. ഇന്‍വെസ്റ്റിഗേഷനില്‍ സത്യാവസ്ഥ പുറത്തുവരും.

അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളെ ഉണ്ടാവുകയുള്ളു. എങ്കിലും സ്‌കൂള്‍ കുട്ടികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് അവരുടെ രക്ഷിതാക്കള്‍ക്ക് മാത്രമല്ല സമുദായത്തില്‍ ഒന്നാകെ വലിയ അമ്ബരപ്പും സങ്കടവും ഉണ്ടാക്കിയിരിക്കുകയാണ്.

ഇതൊക്കെ തുറന്ന് പറയുന്നതിന് മഹല്ല് ഭാരവാഹികള്‍ മടിച്ചില്ല. എല്‍ഡിഎഫിനോടുള്ള എതിർപ്പല്ല. സര്‍ക്കാര്‍ തെറ്റുതിരുത്തണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്ന് മാത്രമല്ല സഖാവ് കെ.ജെ. തോമസിനെ യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ എല്‍ഡിഎഫ് വമ്ബിച്ച വിജയം നേടിയതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട ഘടകം മുസ്ലിം സമുദായം പി.സി. ജോര്‍ജിനെതിരെ ഒറ്റക്കെട്ടായി ഇടതുപക്ഷത്തോടൊപ്പം നിന്നത് കൊണ്ടാണ്.

പൗരത്വ നിയമം, എന്‍ഐഎ നിയമം, ബാബറി മസ്ജിദ് സ്ഥലത്തെ പുതിയ അമ്ബലം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ന് ഇടതുപക്ഷ നിലപാടുകളോട് യോജിപ്പും പിന്തുണയും വളരെ പ്രകടമാണ്.

അതിനിടയിലാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍. അവയ്‌ക്ക് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് കെ.ജെ. തോമസ് ഉറപ്പ് നല്‍കി.

പൂഞ്ഞാര്‍ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച കേസില്‍ 27 പേര്‍ അറസ്റ്റിലായിരുന്നു. കേസില്‍ അറസ്റ്റിലായ 27 പേരില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരുടെ പേരുകള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ സെയ്ന്റ് മേരീസ് പള്ളി മൈതാനത്ത് യുവാക്കള്‍ നടത്തിയ നിയമവിരുദ്ധ നടപടി അപലപനീയവും ഖേദകരമാണെന്നും നഗരസഭയില്‍ കൂടിയ സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടിരുന്നു.

പൂഞ്ഞാറില്‍ നടന്നത് തെമ്മാടിത്തമാണെന്നും മുസ്ലിം വിഭാഗക്കാർ മാത്രമാണ് കേസില്‍ ഉള്‍പ്പെട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചിരുന്നു.

ഈ സംഭവത്തില്‍ മുസ്ലിം വിഭാഗക്കാരെ മാത്രം തിരഞ്ഞുപിടിച്ച്‌ പ്രതി ചേർത്തു എന്ന കെ എൻ എം ഉപാധ്യക്ഷൻ ഹുസൈൻ മടവൂരിന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പിന്നീട് മാർച്ച്‌ 14 ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ പൂഞ്ഞാർ സംഭവത്തില്‍ നടത്തിയ പരാമർശത്തിലുറച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നല്‍കി.

പൂഞ്ഞാറില്‍ കാണിച്ചത് തെമ്മാടിത്തമാണെന്നും വൈദികന് നേരെ വണ്ടികയറ്റുകയായിരുന്നുവെന്നും പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here