പരസ്പര സമ്മതത്തോടെ മുമ്പും സിനിമയിലെ നായകനും നായികയും ബന്ധത്തില്‍ ഏർപ്പെട്ടിരുന്നെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ.there have been casting couches before actress sarada
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലാണ് നടി ഇക്കാര്യം പറയുന്നത്. ഇന്ന് ‘കോംപ്രമൈസ്’, ‘അഡ്ജസ്റ്റ്മെന്റ്’ എന്നീ വാക്കുകള്‍ സാധാരണമാണ്. മുൻപും കാസ്റ്റിങ് കൗച്ച് സിനിമയില്‍ ഉണ്ടായിരുന്നെന്ന് ആവർത്തിക്കുകയാണ് ശാരദ.
രാത്രിയില്‍ നടിമാർ താമസിക്കുന്ന മുറികളുടെ വാതില്‍ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കില്‍ ഭയപ്പെടുത്തുന്ന തരത്തില്‍ ബഹളം ഉണ്ടാക്കുമെന്നും ശാരദ പറയുന്നു.
അതേസമയം ഷൂട്ടിങ് ലൊക്കേഷനില്‍ നടിമാർക്ക് ശുചിമുറികളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. വസ്ത്രം മാറാൻ സുരക്ഷിതമായ സൗകര്യം സെറ്റില്‍ ഒരുക്കുന്നില്ല. ഒരു പിവിസി പൈപ്പില്‍ കീറത്തുണി കെട്ടിവച്ച് മറയാക്കിയാണ് പലപ്പോഴും വസ്ത്രം മാറാൻ നല്‍കുന്നത്. കാറ്റടിച്ചാല്‍ പോലും പറന്നു പോകുന്ന താല്‍ക്കാലിക സംവിധാനമാണിത്. ഇത് അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും റിപ്പോർട്ടില്‍ ശാരദ നിർദേശിക്കുന്നു.