Wednesday, April 17, 2024
spot_imgspot_img
HomeCrime Newsപെട്രോള്‍ പമ്പിലെത്തി തീ കൊളുത്തിയ യുവാവ് മരിച്ചു

പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തിയ യുവാവ് മരിച്ചു

ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്ബിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്.The young man who set fire to the petrol pump died

ഗുരുതരമായി പൊള്ളലേറ്റ് തൃശൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഇരിങ്ങാലക്കുട മറീന ആശുപത്രിക്ക് മുന്‍വശത്തെ പെട്രോള്‍ പമ്ബില്‍ ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പമ്ബിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാന്‍ പമ്ബ് ജീവനക്കാര്‍ തയാറായില്ല.

തിരികെ പോയ ഷാനവാസ് ഒരു കാനുമായെത്തി പമ്ബ് ജീവനക്കാരുടെ ശ്രദ്ധ തിരിഞ്ഞ സമയത്ത് പെട്രോള്‍ തലവഴി ഒഴിച്ച്‌ പോക്കറ്റില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച്‌ തീ കൊളുത്തുകയായിരുന്നു.
ഇയാളുടെ ദേഹത്താകമാനം തീ പടര്‍ന്നിരുന്നു. ഈ സമയം സമീപത്തെ ഹോട്ടലില്‍ ഉണ്ടായിരുന്ന ആപ്ത മിത്ര വോളണ്ടിയറായ വിനുവാണ് ഉടന്‍ പമ്ബിലെത്തി തീയണച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments