കോട്ടയം: ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴെ വീഴുകയായിരുന്നു.The young man died after falling from the top of the flat
വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് ഫ്ലാറ്റിൽ മുറിയെടുത്തത്. പാലാ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി