Home News കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി; പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു

കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി; പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു

കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി; പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു.  കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ല.The Supreme Court rejected Kerala’s request for borrowing limit 

തൽക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണം.  ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 

ഭരണഘടനയുടെ 293ാം അനുച്ഛേദവുമായി ബന്ധപ്പെട്ടതാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വരുന്ന ഭാഗം. ഈ ഭാഗം ഇതുവരെ കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിട്ടില്ലാത്തതിനാലാണ് ഭരണഘടനാ ബെഞ്ചിന് വിടുന്നതായി ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയത്.

കേരളം കിഫ്‌ബി വഴിയെടുക്കുന്ന വായ്‌പ കടമെടുപ്പ് പരിധിയില്‍ വരണം,ധനകാര്യ കമ്മിഷൻ വായ്‌പാ പരിധി നിശ്ചയിക്കുന്ന രീതി ശരിയല്ല തുടങ്ങി കേന്ദ്രം ഉന്നയിക്കുന്ന വിഷയങ്ങള്‍ ചോദ്യം ചെയ്‌താണ് കേരളം സുപ്രീംകോടതിയില്‍ ഇടക്കാല ഹർജി നല്‍കിയത്.

ഈ വിഷയം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതും ഭരണഘടനയെ ബാധിക്കുന്നതും ആയതിനാലാണ് ഭരണഘടനയുടെ അഞ്ചംഗ ബെഞ്ചിന് കേരളത്തിന്റെ ഹർജി സുപ്രീംകോടതി വിട്ടിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങള്‍ക്കും എത്ര കടമെടുക്കാമെന്ന് ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

പതിനാലാം ധനകാര്യ കമ്മിഷൻ ശുപാർശ കാലയളവില്‍ അനുവദിച്ച ചില തുകകള്‍ അധികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തിന് ഈ ധനകാര്യ കമ്മിഷൻ കാലയളവില്‍ 21,000 കോടി വായ്‌പാ പരിധി വെട്ടിക്കുറച്ചത്.

എന്നാല്‍ പെൻഷനടക്കം നല്‍കുന്നതിന് 10000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നതായിരുന്നു ഇതിനെതിരായുള്ള കേരളത്തിന്റെ ആവശ്യം.എന്നാല്‍ ഈ ആവശ്യം സുപ്രീംകോടതി തള്ളി.

കോടതിയിടപെട്ട് 13,608 കോടി രൂപ കടമെടുക്കാൻ കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ കേരളത്തിന് കഴിഞ്ഞെന്നും സംസ്ഥാനം കൂടുതല്‍ കടമെടുത്താല്‍ വരും വർഷങ്ങളില്‍ കേന്ദ്രത്തിന് കടമെടുപ്പില്‍ കുറവ് വരുത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി.

32,422 കോടി കേരളത്തിന്റെ കടമെടുപ്പ് പരിധിയായി നിജപ്പെടുത്തിയ കേന്ദ്രസർക്കാർ 15,390 കോടി മാത്രമാണ് ഇപ്പോള്‍ കടമെടുക്കാൻ അനുമതി നല്‍കിയതെന്ന് ഇടതുപക്ഷം മുൻപ് വിമർശിച്ചിരുന്നു.

കേരളത്തിന്റെ ഹർജിയിലെ കാര്യങ്ങള്‍ കേന്ദ്രവുമായി ചർച്ച നടത്തി തീരുമാനമെടുക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ഇന്ന് കോടതിയില്‍ വാദം കേട്ടതും കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here