Wednesday, September 11, 2024
spot_imgspot_img
HomeNRIUKഉപരി പഠനത്തിനായി യു കെ തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു

ഉപരി പഠനത്തിനായി യു കെ തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു

ലണ്ടന്‍ : ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിൽ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ സാധരണ വലിയ വര്‍ദ്ധനവാണ് ഉണ്ടാകാറുള്ളത് . അതിൽ തന്നെ കൂടുതൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിനായി തിരഞ്ഞെടുത്തിരുന്ന രാജ്യം യുകെ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഉപരിപഠനത്തിനായി കുടിയേറ്റം നടത്തിയവരുടെ എണ്ണം 1.42 ലക്ഷമായി കൂടിയിരുന്നു. The number of Indian students choosing the UK for higher studies is decreasing

എന്നാൽ ഇപ്പോൾ ഒരൊറ്റ വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുകെ പ്രിയം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. യുകെ ആഭ്യന്തരമന്ത്രാലയം കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഉപരിപഠനത്തിനായി യുകെയിലേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 23 ശതമാനം കുറവ് ഉണ്ടായി. കൂടാതെ യുകെയിലേക്ക് ഉപരിപഠനത്തിനായി എത്തിയിരുന്ന ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളും ഇന്ത്യയിലുള്ളവരാണ്.

യുകെ ഗവണ്‍മെന്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ താല്പര്യം കുറയാന്‍ ഉള്ള പ്രധാന കാരണം. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പില്‍ വിദ്യാർത്ഥികളെ കൊണ്ടുവരുന്നത് നിര്‍ത്തിയതു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. കൂടാതെ പഠനം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ ചെയ്യുന്നതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് യു കെ . ഇതെല്ലാം ആണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു കെ കുടിയേറ്റത്തില്‍ വലിയ കുറവ് ഉണ്ടായിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments