Wednesday, September 11, 2024
spot_imgspot_img
HomeNewsKerala Newsമധ്യവയസ്‌ക്കന്റെ തല സ്റ്റെയര്‍കേസിൻ്റെ കൈവരിയില്‍ കുടുങ്ങി

മധ്യവയസ്‌ക്കന്റെ തല സ്റ്റെയര്‍കേസിൻ്റെ കൈവരിയില്‍ കുടുങ്ങി

തിരുവനന്തപുരം: അബദ്ധത്തില്‍ തലയോ കൈയ്യോ കാലോ ഒക്കെ കുടുങ്ങി പോകുന്ന വാര്‍ത്തകള്‍ നമ്മള്‍ കാണാറുണ്ട്. അങ്ങനെ സംഭവിക്കുന്നത് മിക്കപ്പോഴും കുട്ടികള്‍ക്കായിരിക്കും. ഇപ്പോഴിതാ വീട്ടിലെ സ്റ്റെയര്‍കേസിന്റെ കൈവരിയില്‍ തല കുടുങ്ങിയത് മധ്യവയസ്‌ക്കന്റെയാണ്. ചാക്ക് തുരുവിക്കല്‍ ആയത്തടി ലൈനിലുള്ള വീട്ടിലെ മധ്യവയസ്‌ക്കന്റെ തലയാണ് കൈവരിയില്‍ കുടുങ്ങിയത്.The middle-aged man’s head was stuck on the handrail of the staircase

സംഭവം അറിഞ്ഞയുടൻ അഗ്നിശമന സേന അതിവേഗമെത്തി. സ്റ്റെയര്‍കേസ് കൈവരിയുടെ കമ്ബി മുറിച്ചുമാറ്റുകയായിരുന്നു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രാജേഷ് ജി വി, ഓഫീസര്‍നമാരായ ശരത്, സുബിന്‍, അന്‍സീം, സാം, ഷിജോ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments