ലണ്ടന്‍: രാജ്യത്ത് പുകവലി നിരോധിക്കാനൊരുങ്ങി ലേബര്‍ സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ടുബാക്കോ ആന്റ് വേപ്സ് ബില്ലിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി വരുന്നതിന്റെ മുന്നോടിയാണിത്.
2009 ജനുവരിയ്ക്ക് ശേഷം ജനിച്ചവര്‍ക്ക് പുകയില വില്‍പ്പന നിരോധിച്ചത് ഉള്‍പ്പെടെ കാര്യങ്ങള്‍ നിലവിൽ നടത്തി വരുകയാണ് . പബ്ബിനു പുറത്തും ഔട്ട് ഡോര്‍ റെസ്റ്റോറന്റുകളിലും ആശുപത്രി സമീപങ്ങളിലും യൂണിവേഴ്സിറ്റി സമീപവും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പുകവലി നിരോധനം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അത് നിയമമായില്ല. labor government taking steps to stop smoking
അതേസമയം പുകവലി നിരോധിച്ചാൽ അത് പബ്ബുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഹോസ്പിറ്റിലാറ്റി മേഖലയിലും തിരിച്ചടി നേരിടുമെന്നും റിഫോം യുകെ നേതാവ് നേഗല്‍ ഫരാഗ് വ്യക്തമാക്കി. പുതിയ തീരുമാനം നടപ്പായാല്‍ ആശുപത്രികളും നടപ്പാതകളും ഉള്‍പ്പെടെ പുകവലി രഹിത മേഖലയാക്കിയേക്കും.ശേഷം സ്വന്തം വീട്ടിലും പാര്‍ക്ക് പോലെ തുറസ്സായ സ്ഥലത്തുമെല്ലാമേ പുകവലി സാധ്യമാകുകയുള്ളു .