Friday, May 31, 2024
spot_imgspot_img
HomeNewsIndiaഒടുവിൽ മന്ത്രി അയഞ്ഞു : വാഹനവകുപ്പ് മന്ത്രിയുമായുള്ള ചർച്ച വിജയം; സമരം പിൻവലിച്ച് ഡ്രൈവിംഗ് സ്കൂള്‍...

ഒടുവിൽ മന്ത്രി അയഞ്ഞു : വാഹനവകുപ്പ് മന്ത്രിയുമായുള്ള ചർച്ച വിജയം; സമരം പിൻവലിച്ച് ഡ്രൈവിംഗ് സ്കൂള്‍ സമര സമിതി

സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് മന്ത്രി ‌നടപ്പിലാക്കിയ ‌ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ‌ഡ്രൈവിംഗ് സ്കൂള്‍ സമരസമിതി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. മോട്ടോർ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറും മോട്ടോർ വാഹനവകുപ്പും പരിഷ്കരണത്തില്‍ തയ്യാറായതോടെയാണ് സമരം പിൻവലിക്കാൻ ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി തീരുമാനിച്ചത്.

ഇന്ന് വൈകുന്നേരം മന്ത്രിയും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഒരു ഒത്തുതീർപ്പിൽ രണ്ട് കൂട്ടരും എത്തിച്ചേർന്നത്.

വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമായി ഉയത്തി. വിജ്ഞാപനം പിൻവലിക്കില്ലെന്നും മാറ്റങ്ങൾ വരുത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇരുവശത്തും ക്ലച്ചും ബ്രേക്കും ഘടിപ്പിച്ച വാഹനങ്ങൾ ഇപ്പോഴും ഉപയോഗിക്കാം.ടെസ്റ്റ് കാറുകളിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം ഡ്രൈവിംഗ് സ്കൂൾ അംഗീകരിച്ചു. ഈ ദൃശ്യങ്ങൾ ആർടി ഓഫീസ് കമ്പ്യൂട്ടറുകളിൽ മൂന്ന് മാസം വരെ സൂക്ഷിക്കും. ഡ്രൈവിങ് ടെസ്റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ കമ്മിറ്റി രൂപീകരിക്കും.

കെഎസ്ആർടിസിയുടെ 10 കേന്ദ്രങ്ങളിൽ ഡ്രൈവിങ് സ്കൂളുകൾ തുറക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.രണ്ടാഴ്ചയിലേറെയായി നിലനിന്നിരുന്ന പ്രശ്‌നത്തിനാണ് ഇന്ന് പരിഹാരമായത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം സിപിഐഎമ്മിൽ നിന്നുൾപ്പെടെ എതിർപ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തില്‍ ഉണ്ടായത്.

ആദ്യം എച്ച്‌ പിന്നീട് റോഡ് ടെസ്റ്റ് എന്ന രീതി തുടരും. നാളെ മുതല്‍ ഇവ നിലവില്‍ വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സിഐടിയുടെ പ്രതിനിധികൾ ഉള്‍പ്പെടെ ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ സംഘടനകളും ചർച്ചയില്‍ പങ്കെടുത്തു. സമരത്തെത്തുടർന്ന് ഡ്രൈവിങ് ലൈസൻസിനുവേണ്ടിയുള്ള ലേണേഴ്സ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും ദിവസങ്ങളായി മുടങ്ങിയ സ്ഥിതിയാണ് സംസ്ഥാനത്ത് ഉടനീളം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments