കോട്ടയം : യുകെയിൽ മരിച്ച പനച്ചിക്കാട് സ്വദേശികളായ അനിൽ ചെറിയാന്റെയും ഭാര്യ സോണിയ സാറ ഐ പിന്റെയും സംസ്കാരം ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4 30ന് യുകെ റെഡ്ഡിച്ചിലെ ഓവർ ലേഡി ഓഫ് മൗണ്ട് കാമൽ പള്ളിയിൽ നടക്കും. The Indian couple, Anil Cherian and Sonia, who died in Redditch, will be laid to rest there.
ഓഗസ്റ്റ് 18നായിരുന്ന സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ എയർപോർട്ടിൽനിന്നും വീട്ടിലെത്തി ഒരു മണിക്കൂർപോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഭർത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ ജീവൻ വെടിഞ്ഞത്. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെ അനിൽ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു.
ഇരുവരുടെയും മരണത്തോടെ മക്കളായ ലിയയും ലൂയിസും തനിച്ചായി.