Monday, September 16, 2024
spot_imgspot_img
HomeNewsKerala Newsഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നും പുറത്തുവിടില്ല;മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നും പുറത്തുവിടില്ല;മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയില്‍, ഹര്‍ജി പരിഗണിച്ച ശേഷം തീരുമാനം

തിരുവനന്തപുരം: നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. തിങ്കളാഴ്ച കോടതിയിൽ കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു.The Hema Committee report will not be released today

വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് ഈ അറിയിപ്പ് ലഭിച്ചത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തർക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് കൈമാറുമെന്നാണ് നേരത്തെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്.

അതിനിടെയാണ് റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്.

തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി  കണക്കിലെടുത്താണ് ഇന്ന് റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന തീരുമാനത്തിൽ സാംസ്കാരിക വകുപ്പ് എത്തിയത്. 

‘ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് നടി രഞ്ജിനി പറഞ്ഞു. ഞാനുള്‍പ്പെടെയുള്ള സ്ത്രീകള്‍ മൊഴി കൊടുത്തിട്ടുണ്ട്. നാല് വര്‍ഷമാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ഇരുന്നത്.

ഞങ്ങള്‍ കൊടുത്ത മൊഴിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് യാതൊന്നും ഞങ്ങള്‍ക്കറിയില്ല. അത് കാണണമല്ലോ. ഞങ്ങള്‍ കൊടുത്ത മൊഴി തന്നെയാണോ പുറത്തുവരുന്നതെന്ന് അറിയില്ലല്ലോ. അത് തെറ്റല്ലേ. പുറത്തുവരാന്‍ പാടില്ലെന്ന് പറഞ്ഞാണ് ഞങ്ങള്‍ മൊഴി നല്‍കിയത്.’ രഞ്ജിനി പറഞ്ഞു.

നമ്മള്‍ പൊലീസ് സ്റ്റേഷനില്‍ പരാതികൊടുക്കുമ്പോള്‍ പോലും അവര്‍ വായിച്ചുകേള്‍പ്പിച്ച ശേഷമാണ് ഒപ്പിടുന്നത്. അങ്ങനെയിരിക്കെയാണ് തങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടുന്നത്. തനിക്ക് റിപ്പോര്‍ട്ട് കിട്ടണം. താല്‍പര്യത്തിന് പിന്നില്‍ മറ്റു പ്രേരണയൊന്നുമില്ല. സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്.

തന്നെ കാണിക്കാതെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും’ രഞ്ജിനി ആവര്‍ത്തിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നായിരുന്നു പുറത്തുവരേണ്ടിയിരുന്നത്. എന്നാല്‍ രഞ്ജിനിയുടെ ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് തീരുമാനം.

നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹർജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോർട്ട് പുറത്തുവിടാൻ 19ആം തിയ്യതി വരെ സർക്കാരിന് സമയമുണ്ട്. അതിനാൽ അൽപം കൂടി കാത്തിരിക്കാമല്ലോ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് നീക്കം. 49 ആം പേജിലെ 96 ആം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ല. 

2017 ജൂലായ് 1നാണ് ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിച്ചത്. രണ്ടര വർഷത്തിന് ശേഷം 2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments