സഹപ്രവര്‍ത്തയോട് ലൈംഗിക കുറ്റങ്ങള്‍ നടത്തി എന്നാരോപിച്ച് ന്യൂകാസിലിലെ കുട്ടികളുടെ ഹാര്‍ട്ട് സര്‍ജനെ ജോലിയില്‍ നിന്ന് പുറത്താക്കി. ഡിസിപ്ലിനറി ട്രിബ്യൂണലാണ് ഡോക്ടര്‍ക്ക് യുകെയില്‍ ജോലി നിരോധനം ഏർപ്പെടുത്തി വിധി പുറപ്പെടുപ്പിച്ചത്.
സഹപ്രവര്‍ത്തകയുടെ മാറിടത്തില്‍ വസ്ത്രത്തിനു മുകളിലൂടെ അമര്‍ത്തിപ്പിടിച്ചു എന്നതാണ് ഡോക്ടര്‍ ഫാബിരിസിയോ ഡി റിറ്റക്ക് എതിരെ ആരോപിക്കപ്പെടുന്ന കുറ്റം.
2022 മെയ് മാസം മുതല്‍ 2023 ജനുവരി വരെയുള്ള എട്ടുമാസക്കാലത്തോളം വനിതയെ ലൈംഗികമായി പീഡിപ്പിച്ച ഇയാള്‍ക്ക്, പെരുമാറ്റം ദൂഷ്യം തെളിയിക്കപ്പെട്ടതോടെ യു കെയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യാന്‍ കഴിയില്ല എന്നാണ് വിധി വരുകയായിരുന്നു .