Monday, July 22, 2024
spot_imgspot_img
HomeNewsഈഴവ വോട്ടുകളില്‍ വലിയ ചോർച്ചയുണ്ടായി,ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് ന്യൂനപക്ഷങ്ങള്‍ക്ക് വിമുഖതയില്ല, അടിസ്ഥാനവര്‍ഗം പാര്‍ട്ടിയില്‍ നിന്നും അകന്നു,ബി.ജെ.പിയുടെ...

ഈഴവ വോട്ടുകളില്‍ വലിയ ചോർച്ചയുണ്ടായി,ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് ന്യൂനപക്ഷങ്ങള്‍ക്ക് വിമുഖതയില്ല, അടിസ്ഥാനവര്‍ഗം പാര്‍ട്ടിയില്‍ നിന്നും അകന്നു,ബി.ജെ.പിയുടെ വളർച്ച നിസാരമായി കാണരുത്,വലിയ തിരുത്തലുകള്‍ ആവശ്യം;സിപിഎം വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചെന്നും പാർട്ടിക്കു ലഭിച്ചുകൊണ്ടിരുന്ന പരമ്ബരാഗത വോട്ടില്‍ വിള്ളലുണ്ടായെന്നും സി.പി.എം സംസ്ഥാന സമിതില്‍ വിലയിരുത്തല്‍.The CPM state committee assessed that the anti-governance sentiment was reflected in the Lok Sabha elections

ഈഴവ വോട്ടുകളില്‍ വലിയ ചോർച്ചയുണ്ടായി. തിരുവനന്തപുരം, ആറ്റിങ്ങല്‍, കോട്ടയം, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളില്‍ ഈഴവ വോട്ടുകള്‍ ബി.ജെ.പിയിലേക്കു പോയി.

മുൻ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ചിരുന്ന നായർ വോട്ടുകളിലും മറ്റ് ഹിന്ദു വോട്ടുകളിലും ചോർച്ചയുണ്ടായി. ഇതു പരിഹരിക്കാൻ വലിയ തിരുത്തലുകള്‍ വേണ്ടിവരുമെന്നും ഇതിനായുള്ള ശ്രമങ്ങള്‍ പാർട്ടി ആരംഭിക്കണമെന്നും അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

തോല്‍വിയുടെ പശ്ചാത്തലത്തില്‍ സമൂലമായ തിരുത്തലുകള്‍ സർക്കാരിലും പാർട്ടിയിലും വേണം ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഇത് ഏറ്റുപറയാൻ പാർട്ടി മടിക്കരുത്. തിരഞ്ഞെടുപ്പ് തോല്‍വി നിസാരമായി കാണരുത്. തോല്‍വിയെ സംബന്ധിച്ചു നേതൃതലത്തിലും കീഴ്ഘടങ്ങളിലും പരിശോധന വേണം.

തെറ്റു തിരുത്തല്‍ താഴെത്തട്ടില്‍ മാത്രമായി ഒതുങ്ങരുത്. നേതൃതലത്തിലും ഇതുണ്ടാകണം. വരുന്ന തദേശ തിരഞ്ഞെടുപ്പ് ഗൗരവമായി കണ്ടില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണ്.

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച്‌ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. ഇതിന്മേല്‍ നടന്ന ചർച്ചയിലാണ് അംഗങ്ങളില്‍ പലരും അഭിപ്രായം പ്രകടിപ്പിച്ചത്.

ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജനും ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ച സംബന്ധിച്ച്‌ പുറത്ത് വന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിച്ചു.

ജയരാജൻ നിരന്തരം വിവാദങ്ങളില്‍പ്പെടുന്നു. ഉചിതമായ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വത്തിനു കഴിയുന്നില്ല. വോട്ടർമാർക്കിടയില്‍ ജയരാജൻ-ജാവദേക്കർ ബന്ധം ചർച്ചയായെന്നും സംസ്ഥാന സമിതിയില്‍ വിമർശനമുയർന്നു. തിരുത്തലുകള്‍ വരുത്താൻ സർക്കാരും തയാറാകണം.

ക്ഷേമപെൻഷൻ കുടിശികയായത് തിരഞ്ഞെടുപ്പിനെ ബാധിച്ചു. മൂന്നു മാസത്തെ കുടിശികയെങ്കിലും നല്‍കണമായിരുന്നു. സാമ്ബത്തിക പരാധീനതയും കേന്ദ്ര സർക്കാർ പണം നല്‍കാത്തതും പ്രചരണമാക്കിയത് ഏശിയില്ല. കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തില്‍ എസ്.എഫ്.ഐ പ്രതിക്കൂട്ടിലായി.

കാമ്ബസുകളിലെ എസ്.എഫ്.ഐയുടെ പ്രവർത്തനം ഗൗരവമായ പരിശോധനയ്ക്കു വിധേയമാക്കണം. ചെറുപ്പക്കാർ വിദ്യാർത്ഥി സംഘടനയെ വെറുക്കുന്ന അവസ്ഥയിലാണ്.

ബി.ജെ.പിയുടെ വളർച്ച നിസാരമായി കാണരുത്. ആലപ്പുഴയിലെയും കണ്ണൂരിലെയും തിരുവനന്തപുരത്തെയും അവരുടെ വോട്ട് ശതമാനം ഞെട്ടിപ്പിക്കുന്നതാണ്. ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലേതു പോലെ യു.ഡി.എഫിനെ സഹായിക്കുന്ന നിലപാടെടുത്തു.

സി.എ.എ പ്രചരണം ഉദേശിച്ച ഫലം കണ്ടില്ലെന്ന് മാത്രമല്ല, യു.ഡി.എഫിനു ഗുണകരമാകുകയും ചെയ്തു. ഭാവിയില്‍ ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുമ്ബോള്‍ ജാഗ്രത വേണം. ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിക്കു വോട്ടു ചെയ്യുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നില്ലെന്ന സൂചന തിരഞ്ഞെടുപ്പില്‍ കണ്ടു. ഇതു പാർട്ടിക്കും ഇടതുമുന്നണിക്കും ശുഭസൂചനയല്ല നല്‍കുന്നത്.

വലിയ പദ്ധതികള്‍ തുടങ്ങാൻ കഴിയാത്തതു സർക്കാരിന്റെ പോരായ്മയാണ്. ലൈഫ് പാർപ്പിട പദ്ധതി പലയിടത്തും മുടങ്ങിക്കിടക്കുന്നു. സോഷ്യല്‍ മീഡിയയിലെ പാർട്ടി പ്രവർത്തകരുടെ ഇടപെടല്‍ ഗുണത്തെക്കാള്‍ ഏറെ ദോഷമായി മാറി. ഇതു വടകരയിലും ആലപ്പുഴയിലും വ്യക്തമാണെന്നും നേതാക്കള്‍ വിമർശിച്ചു. സി.പി.എം സംസ്ഥാന സമിതി ഇന്നും തുടരും.

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ സംസ്ഥാന സർക്കാരിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ എക്സിക്യുട്ടീവ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലും രൂക്ഷ വിമർശനം ഉയർന്നു. ഭരണ വിരുദ്ധ വികാരം ശക്തമായതാണ് കനത്ത തോല്‍വിക്ക് കാരണമെന്നായിരുന്നു പ്രധാന വിമർശനം.

കെ.കെ. അഷറഫ്, കമലാ സദാനന്ദൻ എന്നീ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളുടെയും നാല് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും സാന്നിദ്ധ്യത്തിലായിരുന്നു യോഗങ്ങള്‍.

മന്ത്രിമാർക്കെതിരെയും വിമർശനമുയർന്നു. ഭക്ഷ്യസിവില്‍ സപ്ലൈസ്,ധന വകുപ്പുകളിലെ പ്രവർത്തനങ്ങള്‍ ജനോപകാരപ്രദമാകുന്നില്ലെന്നായിരുന്നു വിമർശനം. ക്ഷേമ പെൻഷൻ മുടങ്ങിയതുള്‍പ്പെടെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും അംഗങ്ങള്‍ വിമർശിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments