Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsടിപി വധക്കേസ്; ഇരട്ട ജീവപര്യന്തം റദ്ദാക്കണം, 6 പ്രതികൾ സുപ്രീം കോടതിയിലേക്ക്

ടിപി വധക്കേസ്; ഇരട്ട ജീവപര്യന്തം റദ്ദാക്കണം, 6 പ്രതികൾ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികള്‍ സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കിയത്. The convicts in the TP Chandrasekaran murder case approached the Supreme Court

കേസിലെ വിചാരണ ഘട്ടത്തിൽ തങ്ങൾ പറഞ്ഞ വിഷങ്ങളൊന്നും മാനിച്ചില്ലെന്നും പൊതുവികാരത്തെ അടിസ്ഥാനമാക്കി മാത്രമാണ് ശിക്ഷ വിധിച്ചതെന്നും പ്രതികൾ പറയുന്നു. 

വിചാരണ വേളയിൽ കോടതി തങ്ങളെ കേൾക്കാനോ തെളിവുകൾ പരിശോധിക്കാനോ ശ്രമിച്ചിട്ടില്ല, അതിനാൽ തന്നെ ഇപ്പോൾ പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്നാണ് പ്രതികൾ മുന്നോട്ടുവെക്കുന്ന ആവശ്യം. ഇവർക്കു വേണ്ടി രാജ്യത്തെ മുതിർന്ന അഭിഭാഷകർ ഹാജരാകുമെന്നും റിപ്പോർട്ടുകളുണ്ട്. 

ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായതിനിടെയാണ് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തെ ഗൂഢാലോചന കുറ്റത്തിൽ ഇവർക്ക് വീണ്ടും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

ഇത് സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്നാണ് ഹർജി. 12 വർഷമായി ജയിലാണെന്നും ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബു. കെ കെ കൃഷ്ണൻ എന്നിവരും സുപ്രീം കോടതിയില്‍ അപ്പീൽ നൽകി. ജീവപര്യന്തം ശിക്ഷക്കെതിരെയാണ് ഇവര്‍ അപ്പീൽ നല്‍കിയത്. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു.

ടിപി വധക്കേസിൽ പ്രതികൾ സമർപ്പിച്ച ഹർജികൾ തള്ളിയ ഹൈക്കോടതി ഇരട്ട ജീവപര്യന്തം ശരിവെക്കുകയായിരുന്നു. പ്രതികൾ ജാമ്യം നേടുന്നതിന് പോലും അർഹരല്ലെന്നും ശിക്ഷാ വിധി നടപ്പാക്കി 20 വഞഷത്തിന് ശേഷം മാത്രമെ ഇളവുകളിൽ നടപടി സ്വീകരിക്കാൻ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നും ഇതേ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം നടത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്ക് പിന്നാലെ ശിക്ഷാ ഇളവ് നൽകാൻ ശുപാ‍ർശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷൻ നൽകുകയായിരുന്നു. മൂന്ന് ജയിൽ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments